രംഗ് രസിയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rang Rasiya
Promotional poster for the film
സംവിധാനം Ketan Mehta
നിർമ്മാണം Deepa Sahi
Anand Mahendroo
Ketan Mehta
രചന Sanjeev Dutta (screenplay)
Ketan Mehta
അഭിനേതാക്കൾ Randeep Hooda
Nandana Sen
Triptha Parashar
സംഗീതം Sandesh Shandilya
ഛായാഗ്രഹണം Anil Mehta
റിലീസിങ് തീയതി 2008
രാജ്യം India
ഭാഷ Hindi
English
ബജറ്റ് Rs. 12 crores


വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജീവിതത്തെ ആധാരമാക്കി 2008-ൽ കേതൻ മേത്ത സംവിധാനം ചെയ്ത ചലച്ചിത്രമാണ് രംഗ് രസിയാ (ഹിന്ദി: रंग रसिया). 'കളേഴ്സ് ഓഫ് പാഷൻ' എന്ന പേരാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിനുള്ളത്. രാജാ രവിവർമയുടെ പൊതുജീവിതവും സ്വകാര്യജീവിതവും രംഗ് രസിയായിൽ പ്രതിപാദിക്കപ്പെടുന്നു. മറാത്തി എഴുത്തുകാരനായ രഞ്ജിത് ദേശായിയുടെ നോവലിനെ ആധാരമാക്കിയാണ് കേതൻ മേത്ത രംഗ് രസിയാ ചിത്രീകരിച്ചിരിക്കുന്നത്. നടൻ രൺദീപ് ഹൂഡയാണ് രംഗ് രസിയായിൽ രാജാ രവിവർമയുടെ വേഷം അവതരിപ്പിക്കുന്നത്. രവിവർമയെ വളരെയേറെ സ്വാധീനിക്കുകയും രവിവർമയുടെ ചിത്രരചനയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത സുഗന്ധ എന്ന സ്ത്രീയുമായി രവിവർമയ്ക്കുള്ള ബന്ധവും ഈ ബന്ധം രവിവർമയുടെ പൊതുജീവിതത്തിൽ വരുത്തുന്ന വ്യതിയാനങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. നിറങ്ങളോടുള്ള രവിവർമയുടെ അഭിനിവേശവും അവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും ഈ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്നു. സുഗന്ധയായി എത്തുന്നത് നടി നന്ദന സെന്നാണ്. സാമ്പത്തികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവമായ അമർത്യാ സെന്നിന്റെ മകളാണു നന്ദന സെൻ. ഫരീന വസിർ, ജിം ബോവൻ, പരേഷ്‌ രാവൽ, ആശിഷ്‌ വിദ്യാർഥി, രജത്‌ കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കേരളം, മുംബൈ, വാരാണസി എന്നിവിടങ്ങളിലായിരുന്നു 'രംഗ് രസിയാ'യുടെ ചിത്രീകരണം.

ഇവകൂടി കാണുക[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രംഗ്_രസിയാ&oldid=1716375" എന്ന താളിൽനിന്നു ശേഖരിച്ചത്