യോഗാഭ്യാസം
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.
തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.
ഉള്ളടക്കം |
ഘടകങ്ങൾ [തിരുത്തുക]
യോഗയിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഘടകങ്ങൾ ഉണ്ട്. യമം, നിയമം, ആസനം, പ്രാണായാമം എന്നിവ സാധാരണ ജീവിതം നയിക്കുന്നവർക്ക് വേണ്ടിയുള്ളതും, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവ സന്യാസിമാർക്കും, ആത്മീയതയിൽ കഴിയുന്നവർക്കും വേണ്ടിയുമാണ് വിധിച്ചിട്ടുള്ളത്. ഒരാൾ യോഗ പരിശീലിക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഘടകങ്ങളാണ് യമം, നിയമം എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ളത്. ബാക്കിയിള്ളവ യോഗ ആരംഭിച്ചതിന് ശേഷമുള്ള വിഷയങ്ങൾ ആണ്.
യമ [തിരുത്തുക]
അഹിംസ , സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. മനസ്സുകൊണ്ടും, പ്രവർത്തികൊണ്ടും യാതൊന്നിനേയും വേദനിപ്പിക്കരുത് എന്നാണ് അഹിംസ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും സത്യമായിരിക്കണം, സത്യത്തിന് വേണ്ടിയായിരിക്കണം. അതാണ് സത്യം എന്ന് പറയുന്നത്. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്, കൈവശപ്പെടുത്തരുത് എന്നാണ് ആസ്തേയം എന്നത് അർത്ഥമാക്കുന്നത്. അവശ്യം വേണ്ടത് മാത്രം സ്വന്തമാക്കുകയും ആവശ്യമില്ലാത്തത് അതായത് ദുർമോഹങ്ങൾ ഉപേക്ഷിക്കുക എന്നാണ് അപരിഗ്രഹം അർത്ഥമാക്കുന്നത്. മനസ്സുകൊണ്ടോ പ്രവർത്തികൊണ്ടോ യാതൊന്നിനേയും ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
നിയമ [തിരുത്തുക]
ശൗചം, സന്തോഷം, തപസ്സ്, ഈശ്വര പ്രണിധാനം, സ്വാദ്ധ്യായം എന്നിവയാണ് നിയമം. ശരീരം, വാക്ക്, വിചാരം, പ്രവൃത്തി ശുചിയായിരിക്കുക എന്നതിനെയാണ് ശൗചം എന്ന് പറയുന്നത്. ദുശ്ശീലവും ദുര് വിചാരങ്ങളും, ദുഷ്പ്രവർത്തികളും ഇല്ലാതെ മനസ്സിനെ നിഷ്കളങ്കമായും സൂക്ഷിക്കുക. കൂടാതെ എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക. ഇതാണ് സന്തോഷം. കൃത്യനിഷ്ഠ, ആത്മവിശ്വാസം, പരിശ്രമം, കടമകൾ എന്നിവ യഥാസമയം നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നതാണ് തപസ്സ്. ചെയ്യുന്ന എല്ലാ കർമ്മങ്ങളും ഈശ്വരാർപ്പണമായി കരുതുന്നതിനെ ഈശ്വര പ്രണീധാനം എന്ന് പറയുന്നു. അവനവനെക്കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ, വിമർശനങ്ങൾ, പിഴവുകൾക്കുള്ള പ്രായശ്ചിത്തം സ്വാദ്ധ്യായം എന്ന് പറയുന്നു.
ഇതെല്ലാം യോഗ അഭ്യസിക്കാൻ തുടങ്ങും മുൻപ് ശീലിക്കേണ്ട കാര്യങ്ങളാണ്. ഉത്തമ വിശ്വാസമുള്ള ഗുരുവിന്റെ കീഴിൽ നേരിട്ട് വിദ്യ അഭ്യസിക്കുക. അത് തെറ്റുകൾ പെട്ടെന്ന് തിരുത്താനും ശരിയായരീതിയിൽ പരിശീലിക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ടവ [തിരുത്തുക]
നേരത്തേ ഉണരാൻ ശീലിക്കുക. ഏതെങ്കിലും ഈശ്വരനെ സങ്കൽ പിച്ച് എഴുന്നേൽക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക. തലേന്ന് രണ്ടോ മൂന്നോ തുളസിയിലയിട്ട് വച്ചിരുന്ന വെള്ളമോ, ചെറുനാരങ്ങയിൽ തേൻചേർത്ത വെള്ളമോ ആയാൽ വളരെ നല്ലതാണ്. അതിനു ശേഷം പ്രഭാത കൃത്യങ്ങൾ കൃത്യമായ് ചെയ്യുക. അതിന് ശേഷം നല്ലതുപോലെ വായു സഞ്ചാരം ഉള്ള മുറിയിൽ, കട്ടിയുള്ളതും നീളവും വീതിയുമുള്ള വിരിപ്പ് വിരിക്കുക. അതിൽ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരുന്ന് യോഗ ആരംഭിക്കാം. തുടക്കത്തിൽ ശാന്തിമന്ത്രവും അതിനു ശേഷം ഏതെങ്കിലും ഇഷ്ട പ്രാർത്ഥനയും ചൊല്ലുക.
യോഗശാസ്ത്രം [തിരുത്തുക]
ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് യോഗയുടെ മുഖ്യലക്ഷ്യം.ഇതിനുള്ള അനേകം ഉപായങ്ങളും ഉപദേശങ്ങളുമാണ് യോഗശാസ്ത്രം പ്രതിപാദിച്ചിരിയ്കുന്നത്. ആസന പ്രാണായാമാദികളാണ് പ്രധാനമായ യോഗസാധനകൾ . പ്രകൃതിചികിത്സയിൽ യോഗ നിർബന്ധമാണ്.
യോഗാസനം [തിരുത്തുക]
ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യൂമ്പോൾ ശരീരം തറയിൽ സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്.
പ്രാണായാമം [തിരുത്തുക]
യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിയ്ക്കാനായാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂർവ്വം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
ബ്രഹ്മചര്യം [തിരുത്തുക]
ഈ വാക്കിന് യോഗശാസ്ത്രത്തിൽ ധാരാളം അർത്ഥങ്ങൾ ഉണ്ട് ഭൌതിക ജീവിതം നയിക്കുന്ന സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശരീരം കൊണ്ടുംമനസ്സ്കൊണ്ടും വാക്കുകൊണ്ടും നമ്മുടെ ശക്തി ഒരു തരത്തിലും ദുരുപയോഗം ചെയ്യാതിരിക്കുക എന്നതാണ് ബ്രഹ്മചര്യം
|
|||||||||||