യൂറോപ്യൻ പച്ചത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്യൻ പച്ചത്തവള
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: ഉഭയജീവികൾ
നിര: അനുറാ
കുടുംബം: Bufonidae
ജനുസ്സ്: Bufo
വർഗ്ഗം: B. viridis
ശാസ്ത്രീയ നാമം
Bufo viridis
(Laurenti, 1768)

ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് യൂറോപ്യൻ പച്ചത്തവള(ഇംഗ്ലീഷ്:European Green Toad). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ വിരിഡിസ്(Bufo Viridis) എന്നാണ്.

ഉള്ളടക്കം

[തിരുത്തുക] ശരീര ഘടന

യൂറോപ്യൻ പച്ചത്തവള

പല പ്രദേശങ്ങളിലുമുള്ള തവളകൾക്കും അവയുടെ തൊലിപ്പുറത്തെ നിറത്തിലും ഘടനയിലും സാരമായ വ്യതിയാനങ്ങൾ കാണാം. ശരീരത്തിനു പുറത്തുള്ള ഭാഗത്തെ പുള്ളികൾക്ക് പച്ചയോ ഇരുണ്ട തവിട്ടൊ അപൂർവമായി ചുവപ്പോ ആയിരിക്കും നിറം. മിക്ക തവളകളുടേയും വയർ ഭാഗത്തെ നിറം വെളുപ്പൊ ഇളം നിറമോ ആണ്. മറ്റു പേക്കാന്തവളകളെപ്പോലെ ഇവയ്ക്കും കഴുത്തിനു പിറകിലായി ഒരു വിഷ സഞ്ചിയുണ്ട്. തവളകൾ ഭയപ്പെടുമ്പോൾ ഇതിൽ ചെറു വീര്യമുള്ള വിഷം സ്ര​‍വി​പ്പിക്കുന്നു. ആൺ തവളകളേക്കാൾ വലിപ്പം കൂടുതലുള്ളത് പെൺതവളകൾക്കാണ്. പെൺ തവളകൾ ഒരു തവണ 9,000 മുതൽ 15,000 വരെ മുട്ടകളിടുന്നു. പരമാവധി വലിപ്പം ആറ് ഇഞ്ച് വരെയാണ്, വളരെ അപൂർവമായെ ഇത്രയും വലിപ്പം എത്താറുള്ളു.

[തിരുത്തുക] ആവാസ മേഖല

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് യൂറോപ്യൻ പച്ചത്തവളകളെ കാണപ്പെടുന്നത്. സ്റ്റെപ്പി വനങ്ങൾ, പർവ്വതങ്ങൾക്ക് സമീപം, അർദ്ധ മരുഭൂമികൾ, ഉൾ ഗ്രാമങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖല.

[തിരുത്തുക] സ്വഭാവം

Bufo-viridis-mating-call.ogg
Mating call of the European Green Toad

ഈയാംപാറ്റ, വിട്ടിൽ, ഈച്ച മറ്റു ഷഡ്‌പദങ്ങൾ ചെറു ചിത്രശലഭങ്ങൾ‍, മണ്ണിര തുടങ്ങിയവയാണ്‌ യൂറോപ്യൻ പച്ചത്തവളകളുടെ മുഖ്യ ആഹാരം. ചൂടും പ്രകാശവും മാറുന്നതിനനുസരിച്ച് നിറം മാറാനുള്ള കഴിവും ഇവക്കുണ്ട്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=യൂറോപ്യൻ_പച്ചത്തവള&oldid=1307041" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ