യു.ആര്‍. അനന്തമൂര്‍ത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(യു. ആര്‍. അനന്തമൂര്‍ത്തി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.ആര്‍ അനന്തമൂര്‍ത്തി

തൊഴില്‍ പ്രൊഫസ്സര്‍, എഴുത്തുകാരന്‍
ദേശീയത ഇന്ത്യ
രചനാ സങ്കേതം ആഖ്യായിക

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി (കന്നട: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം ഡിസംബര്‍ 21, 1932) എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന സാഹിത്യകാരനും,നവ്യ മൂവ്മെന്റിന്‍സിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകനും ആണ്‌.ഇന്ത്യന്‍ എഴുത്തുകാരിലെ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ്‌ അനന്തമൂര്‍ത്തി[1].കന്നടയില്‍ നിന്നും ജ്ഞാനപീഠം നേടിയ 7 പേരില്‍‍ ആറാമന്‍ ആണ് ഇദ്ദേഹം[2].ഇദ്ദേഹത്തിന്‌ പദ്മഭൂഷണും ലഭിച്ചിട്ടുണ്ട്[3].

[തിരുത്തുക] ആദ്യകാല ജീവിതം

കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ 1932 ഡിസംബര്‍ 21-നാണ്‌ അനന്തമൂര്‍ത്തി ജനിച്ചത്.ദൂര്‍‌വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാധമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടില്‍ നിന്നും തുടര്‍ പഠനവും നേടി.യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാമില്‍(University of Birmingham) നിന്നും 1966-ല്‍ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 U.R. Ananthamurthy. International literature festival Berlin. Foundation for Art and Politics and the Berliner Festspiele, German UNESCO committee. Retrieved on 2007-06-28.
  2. Jnanapeeth Awards. Ekavi foundation. Ekavi. Retrieved on 2007-06-28.
  3. http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html


ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാര്‍

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കര്‍ ബന്ദോപാധ്യായ-ബംഗാളി| 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട| 1967: ഉമ ശങ്കര്‍ ജോഷി-ഗുജറാത്തി| 1968: സുമിത്രാനന്ദന്‍ പന്ത്-ഹിന്ദി| 1969: ഫിറാഖ് ഗോരാഖ്പു രി-ഉര്‍ദു| 1970: വിശ്വനാഥ സത്യനാരായണ-തെലുഗു| 1971: ബിഷ്ണു ഡേ-ബംഗാളി| 1972: രാംധാരി സിംഹ് ധിന്‍‌കര്‍-ഹിന്ദി| 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട| 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ| 1974: വിഷ്ണു സഖറാം ഖണ്ഡേകാര്‍-മറാത്തി| 1975: പി.വി. അഖിലാണ്ഡം-തമിഴ്| 1976: ആശാപൂര്‍ണ്ണാ ദേവി-ബംഗാളി| 1977: കെ.ശിവറാം കാരന്ത്-കന്നട| 1978: സച്‌ചിദാനന്ദ ഹിരാനന്ദ വ്യാത്സ്യായന്‍-ഹിന്ദി| 1979: ബീരേന്ദ്ര കുമാര്‍ ഭട്ടാചാര്യ-ആസാമീസ്| 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി| 1982: മഹാദേവീ വര്‍മ്മ-ഹിന്ദി| 1983: മാസ്തി വെങ്കടേഷ് അയ്യങ്കാര്‍-കന്നട| 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാല്‍ പട്ടേല്‍-ഗുജറാത്തി| 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ| 1987: വിഷ്ണു വമന്‍ ഷിര്‍‌വാദ്കര്‍-മറാത്തി| 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു| 1989: ഖ്വാറത് ഉള്‍ ഐന്‍ ഹൈദര്‍-ഉര്‍ദു| 1990: വി.കെ.ഗോകാക്-കന്നട| 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി| 1992: നരേഷ് മേത്ത-ഹിന്ദി| 1993: സീതാകാന്ത് മഹപത്ര-ഒറിയ| 1994: യു.ആര്‍. അനന്തമൂര്‍ത്തി-കന്നട| 1995: എം.ടി. വാസുദേവന്‍ നായര്‍-മലയാളം| 1996: മഹശ്വേതാ ദേവി-ബംഗാളി| 1997: അലി സര്‍ദാര്‍ ജാഫ്രി-ഉര്‍ദു| 1998: ഗിരീഷ് കര്‍ണാട്-കന്നട| 1999: നിര്‍മ്മല്‍ വര്‍മ-ഹിന്ദി| 1999: ഗുര്‍ദിയല്‍ സിംഹ്-പഞ്ചാബി| 2000: ഇന്ദിര ഗോസ്വാമി-ആസാമീസ്| 2001: രാജേന്ദ്ര കേശവ്‌ലാല്‍ ഷാ-ഗുജറാത്തി| 2002: ഡി.ജയാകാന്തന്‍-തമിഴ്| 2003: വിന്ദ കാരാന്ദികര്‍-മറാത്തി| 2004: റഹ്‌മാന്‍ റാഹി-കാഷ്മീരി|


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍