യു.എസ്. ഓപ്പണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| US Open | ||
|---|---|---|
| ഔദ്യോഗിക വെബ്പേജ് | ||
| സ്ഥലം | ന്യൂ യോര്‍ക്ക് നഗരം അമേരിക്കന്‍ ഐക്യരാജ്യങ്ങള്‍ |
|
| സ്റ്റേഡിയം | USTA Billie Jean King National Tennis Center | |
| ഉപരിതലം | Grass / Outdoors (1881–1974) Clay / Outdoors (1975–1977) DecoTurf / Outdoors (1978–present) |
|
| Men's draw | 128S / 128Q / 64D | |
| Women's draw | 128S / 96Q / 64D | |
| സമ്മാനതുക | US$ 19,600,000 | |
| ഗ്രാന്റ്സ്ലാം | ||
|
||
1881-ല്‍ തുടങ്ങിയ യു.എസ്.ഓപ്പണ്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതല്‍ എല്ലാവര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ അവസാനമായി നടക്കുന്ന ടൂര്‍ണമെന്റാണ് യു.എസ്. ഓപ്പണ്‍. എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതല്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാര്‍ഡ് കോര്‍ട്ടിലാണ് (Hard Court).
യു.എസ്.ഓപ്പണ്‍ മറ്റുള്ള ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങിനെയെന്നാല്‍ ഈ ടൂര്‍ണമെന്റില്‍ അവസാന സെറ്റില്‍ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കില്‍ ടൈ-ബ്രേക്കര്‍ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാല്‍ മറ്റുള്ള ടൂര്‍ണമെന്റുകളില്‍ ഏതെങ്കിലും ഒരു കളിക്കാരന്‍/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു.
[തിരുത്തുക] നിലവിലെ ജേതാക്കള്‍
| Year | Champion | Runner-up | Score |
|---|---|---|---|
| 2008 | 6–2, 7–5, 6–2 |
| Year | Champion | Runner-up | Score |
|---|---|---|---|
| 2008 | 6–4, 7–5 |