യാചനായാത്ര, 1931

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവോത്ഥാനകാലത്ത് സാമൂഹിക പരിഷ്ക്കരണത്തിനു വേണ്ടി നടന്ന പരിപാടികളിൽ സവിശേഷ സ്ഥാനമുള്ള ഒരു സംഭവമാണ് വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന യാചനായാത്ര. 1931 മാർച്ച് 13 ന് തൃശ്ശൂരിൽ നിന്നും ആരംഭിച്ച് മെയ് 12 ന് കാസർഗോഡ് ചന്ദ്രഗിരി കാഞ്ഞിരോട്ടു പുഴക്കരയിൽ അവസാനിച്ചു. നമ്പൂതിരി സമുദായത്തിനുള്ളിൽ നവീന വിദ്യാഭ്യാസം, അന്തർജ്ജനങ്ങളുടെ നരകമോചനം, അപ്‌ഫൻമാരുടെ സ്വതന്ത്ര പുരുഷ ജീവിതം എന്നിവ നേടിയെടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.[1]

കടന്നുപോയ സ്ഥലങ്ങൾ[തിരുത്തുക]

1931 മാർച്ച് 13 തൃശ്ശൂർ സെൻട്രൽ ബാങ്കിന് മുന്നിൽ നിന്നാരംഭം. പേരാമംഗലം, കിരാലൂർ, വടക്കാഞ്ചേരി, പാഞ്ഞാൾ, പാത്രമംഗലം,മരത്തങ്കോട്, മായന്നൂർ, ചുനങ്ങാട്, പാലപ്പുറം, ചാത്തന്നൂർ, പെരിങ്ങോട, കുമ്പിട, നങ്ങാല, കളപ്പാറ, വാടാനംകുറിശ്ശി, കാരക്കാട്, മുണ്ടമുക, ദേശമംഗലം, ലക്കിടി, തിരുവില്വാമല, പുലാമന്തോൾ, അങ്ങാടിപ്പുറം, വാമപുരം, പെരിന്തൽമണ്ണ, ഏലംകുളം, മലപ്പുറം-മഞ്ചേരി, വണ്ടൂർ, അലഴി, മംഗലശ്ശേരി, കരിക്കാട്, മുക്കറ, ചാലിയാർ തീരം, കാരശ്ശേരി, ചാത്തമംഗലം, പാതിരശ്ശേരി, കുഴത്തോട്, കണ്ണിപ്പറമ്പ് പറക്കുന്നം, ഏരിഞ്ഞിപ്പറമ്പ് കല്പകശ്ശേരി,കുറ്റിക്കാട്ടൂർ,നെല്ലിയോട്,മുടവൻപുറ, കുന്തിലക്കടവ്, അന്നശ്ശേർ, പുത്തൂർക്കടവ്, മയ്യന്നൂർ, കടത്തനാട്,കണ്ണമ്പള്ളി,പുല്ലഞ്ചേരി, മട്ടന്നൂർ,ചിറക്കൽ, മയ്യിൽ,തളിപ്പറമ്പ്, പുടയൂർ ,മൂത്തേടത്ത്മല്ലിശ്ശേരി, വാരണങ്കോട്, മാടായ, കൈതപ്പുറ, മാതമംഗലം, താരമംഗലം, മരങ്ങാട്, നീലേശ്വരം, കിഴക്കുംകോട്ട, രാവണീശ്വരം, കൊട്ടിക്കലം, ചന്ദ്രഗിരി, കാഞ്ഞിരോട് പുഴ കേരളാതിർത്തിയിൽ നമ്പൂതിരി യുവജന സഭയുടെ പതാക നാട്ടി.

പങ്കെടുത്തവർ[തിരുത്തുക]

വി.ടി. ഭട്ടതിരിപ്പാട്, പാണ്ഡം വാസുദേവൻ നമ്പൂതിരി, പ്രേംജി, എം.ആർ.ബി, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരി, ഇ.എം.എസ്,സി.കെ നമ്പൂതിരി,കുറുമുൻകൃഷ്ണൻ ഭട്ടതിരിപ്പാട്,പള്ളം കൃഷ്ണൻനമ്പൂതിരി,പാലുള്ളി നമ്പൂതിരി,നരിക്കാട്ടിരി പരമേശ്വരൻ നമ്പൂതിരി,നരിക്കാട്ടിരി വാമനൻ നമ്പൂതിരി,മാടമ്പ് നാരായണൻ നമ്പൂതിരി,മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരി,ഒ.എം.സി നാരായണൻ നമ്പൂതിരി,കുമ്മിണി പരമേശ്വരൻ നമ്പൂതിരി,ഇ.വി നാരായണൻ നമ്പൂതിരി,പി.എസ് കേശവൻ നമ്പൂതിരി,മരങ്ങോട് ഈശ്വരൻ നമ്പൂതിരി,പൊറയന്നൂർ ദിവാകരൻ നമ്പൂതിരി,കുത്തുമ്പള്ളി നാരായണൻ നമ്പൂതിരി,അനന്തകൃഷ്ണയ്യർ,പാറനാട് വിഷ്ണു നമ്പൂതിരി,പി.നേത്രൻ ഭട്ടതിരിപ്പാട്,വേത്രക്കാട്ട് ശങ്കരനാരായണൻ നമ്പൂതിരി,തോട്ടുപുറ്റ പരമേശ്വരൻ നമ്പൂതിരി,പി.കെ.പി നമ്പൂതിരി പേരുവിവരം പൂർണ്ണമല്ല

അവലംബം[തിരുത്തുക]

  1. യാതനകളിൽ വിളഞ്ഞ ഒരു യാചനായാത്ര,സി.അഷറഫ്,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ഒക്ടോബർ 12,2014,
"https://ml.wikipedia.org/w/index.php?title=യാചനായാത്ര,_1931&oldid=2313767" എന്ന താളിൽനിന്ന് ശേഖരിച്ചത്