യക്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യക്ഷൻ
Kubera on man.jpg
യക്ഷരാജാവ്-കുബേരൻ
രാജധാനി അളകാപുരി
യക്ഷപതി കുബേരൻ
സ്ത്രീ യക്ഷി
യക്ഷഗ്രഹം പിശാചപീഡ
യക്ഷതരു പേരാൽ
യക്ഷധൂപം ചെഞ്ചല്യം

ഭാരതീയ വിശ്വാസമനുസരിച്ച് ഉപദേവതമാരിൽ ഒരു വിഭാഗമാണ് യക്ഷന്മാർ. ഹൈന്ദവ പുരാണങ്ങളിലെ വർണ്ണനയിൽ സ്വർഗ്ഗത്തിൽ ദേവന്മാർ, ഗണദേവന്മാർ, ഉപദേവന്മാർ എന്നിങ്ങനെ മൂന്നുവിഭാഗങ്ങൾ ഉണ്ട്. ഈ ഉപദേവന്മാർ വീണ്ടും പത്തു വിഭാഗങ്ങളായി തിരിക്കുന്നു. വിദ്യാധരന്മാർ, അപ്സരസ്സുകൾ, യക്ഷൻമാർ, രക്ഷസ്സുകൾ, ഗന്ധർവ്വൻമാർ, കിന്നരന്മാർ, പിശാചർ, ഗുഹ്യകർ, സിദ്ധർ, ഭൂതങ്ങൾ എന്നിവരാണ് ഈ പത്തു വിഭാഗക്കാർ.

കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് അളകാപുരിയിൽ നിന്ന് വിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട ഒരു യക്ഷനാണ് കാളിദാസന്റെ സന്ദേശകാവ്യമായ മേഘസന്ദേശത്തിലെ നായകനായ പ്രധാന കഥാപാത്രം.[1]

[തിരുത്തുക] അവലംബം

  1. കാളിദാസകൃതികൾ -- ഗദ്യശില്പം -- സി.ജെ. മണ്ണുമ്മൂട് പ്രസാധനം -- സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം
"http://ml.wikipedia.org/w/index.php?title=യക്ഷൻ&oldid=1127189" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ