മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ഡിജിറ്റല്‍ ഇന്റര്‍ഫേസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1982 ല്‍ നിര്‍വചിക്കപ്പെട്ട വ്യവസായിക നിലവാരത്തിലുള്ള ഒരു പ്രോട്ടോകോളാണ് മിഡി അഥവാ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റ് ഡിജിറ്റല്‍ ഇന്റര്‍ഫേസ് (MIDI, Musical Instrument Digital Interface), ഇതുപയോഗിച്ച് കീബോര്‍ഡ് കണ്‍ട്രോളറുകള്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ക്ക് പരസ്പരം ആശയവിനിമയത്തിനും പരസ്പരം സിംക്രണൈസ് (synchronize) ചെയ്യുന്നതിനും സാധിക്കുന്നു. കമ്പ്യൂട്ടറുകള്‍, സിന്തസൈസറുകള്‍, മിഡി കണ്‍ട്രോളറുകള്‍, സൗണ്ട് കാര്‍ഡുകള്‍, സാമ്പ്ലറുകള്‍, ഡ്രം മെഷീനുകള്‍ എന്നിവയ്ക്ക് പരസ്പരം നിയന്ത്രിക്കുന്നതും വ്യൂഹത്തിലെ വിവരങ്ങള്‍ കൈമാറുന്നതും മിഡി എളുപ്പമാക്കുന്നു. മിഡിയില്‍ ശബ്ദ തുടിപ്പുകളോ മീഡിയ ഡാറ്റയോ കൈമാറുന്നില്ല പകരം പിച്ച്, സംഗീത നോട്ടുകളുടെ തീവ്രത കൂടെ വോള്യം, വൈബ്രാറ്റോ, പാനിങ്ങ്, ക്യൂസ്, ടെമ്പോ തീരുമാനിക്കുന്നതിനുള്ള ക്ലോക്ക് സിഗ്നലുകള്‍ എന്നിവയാണ് കാമാറുന്നത്. ഒരു ഇലക്ട്രോണിക് പ്രോട്ടോകോളായതിനാല്‍ തന്നെ വ്യാവസായിക രംഗത്തെ ഇതിന്റെ വ്യാപകമായ സ്വീകാര്യത ശ്രദ്ധേയമാണ്.