മ്യൂഓണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മ്യൂഓണ്‍ | |
| ഘടകങ്ങള്‍: | അടിസ്ഥാനകണം |
|---|---|
| കുടുംബം: | ഫെര്‍മിയോണ്‍ |
| ഗ്രൂപ്പ്: | ലെപ്റ്റോണ്‍ |
| Generation: | Second |
| Interaction: | ഗുരുത്വാകര്‍ഷണബലം, വിദ്യുത്കാന്തികബലം, ക്ഷീണബലം |
| പ്രതികണം: | μ+ (ആന്റിമ്യൂഓണ്‍) |
| സാന്നിധ്യം പ്രവചിച്ചത്: | — |
| കണ്ടുപിടിച്ചത്: | കാള്‍ ഡി. ആന്‍ഡേഴ്സണ്‍ (1936) |
| ചിഹ്നം: | μ− |
| പിണ്ഡം: | 105.658368(9) MeV/c2 |
| ശരാശരി ജീവകാലം: | 2.197029(4)×10−6 s[1] |
| ഇലക്ട്രിക് ചാര്‍ജ്: | −1 e |
| കളര്‍ ചാര്‍ജ്: | None |
| സ്പിന്‍: | 1⁄2 |
ഋണചാര്‍ജ്ജും സ്പിന്‍ 1/2 ഉം ഉള്ള, ഇലക്ട്രോണിനു സമാനമായ, ഒരു അടിസ്ഥാനകണമാണ് മ്യൂഓണ്‍. ഒരു ലെപ്റ്റോണ്‍ ആണിത്. ന്യൂട്രോണ്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ ജീവകാലമുള്ള (2.2 µs) കണമാണിത്. മ്യൂഓണിന്റെ അതേ പിണ്ഡവും എന്നാല്‍ ധനചാര്‍ജ്ജും -1/2 സ്പിനും ഉള്ള പ്രതികണം ആന്റിമ്യൂഓണ്‍ എന്നറിയപ്പെടുന്നു.
[തിരുത്തുക] ചരിത്രം
1936-ല്‍ കാള്‍ ഡി. ആന്‍ഡേഴ്സണാണ് മ്യൂഓണുകളെ ആദ്യമായി കണ്ടെത്തിയത്. കോസ്മിക് രശ്മികളിലെ ചില കണങ്ങള്‍ കാന്തികമണ്ഡലത്തിലൂടെ കടത്തിവിടുമ്പോള്‍ അതുവരെ കണ്ടെത്തിയ ഇലക്ട്രോണ്‍, പ്രോട്ടോണ്‍ മുതലായ കണങ്ങളില്‍ നിന്ന് ഭിന്നസ്വഭാവം കാണിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഋണചാര്‍ജ്ജുള്ള ഇവയ്ക്ക് ഇലക്ട്രോണിന്റെ അതേ ചാര്‍ജ്ജാണെന്ന് അദ്ദേഹം കരുതിയതിനാല്‍ ഇവയുടെ പിണ്ഡം ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും പിണ്ഡങ്ങളുടെ ഇടയിലാണെന്നു വന്നു.
മ്യൂ മെസോണ്‍ എന്നാണ് ഇത് ആദ്യകാലത്ത് വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറ്റ് മെസോണുകളില്‍ നിന്ന് വ്യത്യസ്തമായ സ്വഭാവം കാണിക്കുന്ന ലെപ്റ്റോണുകളായ ഇവ ഇന്ന് മെസോണുകളില്‍ എണ്ണപ്പെടുന്നില്ല.
[തിരുത്തുക] അവലംബം
- ↑ W.-M. Yao et al. (Particle Data Group), J. Phys. G 33, 1 (2006)