മോൺട്രിയൽ ബയോസ്ഫിയർ

Coordinates: 45°30′50.73″N 73°31′53.38″W / 45.5140917°N 73.5314944°W / 45.5140917; -73.5314944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോൺട്രിയൽ ബയോസ്ഫിയർ
Biosphère de Montréal
Map
സ്ഥാപിതം1967
സ്ഥാനംമോൺട്രിയൽ, ക്യൂബെക്, കാനഡ
Typeപരിസ്ഥിതി സംഗ്രഹാലയം
വെബ്‌വിലാസംbiosphere.ec.gc.ca/


കാനഡയിലെ മോൺട്രിയൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സംഗ്രഹാലയമാണ് മോൺട്രിയൽ ബയോസ്ഫിയർ (ഫ്രഞ്ച്: Biosphère de Montréal). പരിസ്ഥിതി സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ഇത്. ബക്മിനിസ്റ്റെർ ഫുള്ളർ എന്നയാളാണ് ഇതിന്റെ വാസ്തുശില്പി. പ്രധാനമായും ഉരുക്കും അക്രിലിക് സെല്ലുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഒരു വലിയ പന്തിന്റെ ആകൃതിയിലുള്ള ഒരു നിർമിതിയാണ് ഇത്. 76മീറ്റർ വ്യാസമുള്ള ഈ നിർമിതിയുടെ ഉയരം 62മീറ്ററാണ്.

1976-ൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത്, മേയ്മാസം 20-ആം തിയ്യതി ഉച്ചതിരിഞ്ഞ് ബയോസ്ഫിയറിൽ ഒരഗ്നിബാധയുണ്ടായി. കെട്ടിടത്തിന്റെ സുതാര്യമായ അക്രിലിൿ ബബിളുകൾ അഗ്നിക്കിരയായി. എങ്കിലും ഉരുക്കിൽ നിർമിച്ച ട്രസ്സ്(ചട്ടകൂട്) അവശേഷിച്ചു.[1] പിന്നീട് 1990 വരെ ഇത് അടച്ചിട്ടിരിക്കുകയായിരുന്നു..[2][3]

1990 ആഗസ്റ്റിൽ എന്വയോണ്മെന്റ് കാനഡ(Environment Canada) 17.5 ദശലക്ഷം യു.എസ് ഡോളറിന് ബയോസ്ഫിയർ ഭൂമി വിലയ്ക്കു വാങ്ങി.[3] ബയോസ്ഫിയറിനെ ജല-പരിസ്ഥിതി വിഷയങ്ങളെ സംബന്ധിച്ച ഒരു മ്യൂസിയമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. 1195-ൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു. സമകാലീന പാരിസ്ഥിതിക പ്രശനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ജൈവ സാങ്കേതികവിദ്യ, സുസ്ഥിര വികസനം തുടങ്ങിയവ ഈ മ്യൂസിയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bolton, KC (2009-01-31). "Photo du jour - Biosphere Burning". Spacing Montreal. Archived from the original on 2009-02-02. Retrieved 2009-01-31.
  2. A View On Cities (2007). "Biosphere, Montreal". Montréal Attractions. Archived from the original on 2007-09-27. Retrieved 2007-06-07.
  3. 3.0 3.1 Environment Canada (2006-01-24). "A Short History of the Biosphère". The Sphere. Archived from the original on 2007-01-23. Retrieved 2007-06-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

45°30′50.73″N 73°31′53.38″W / 45.5140917°N 73.5314944°W / 45.5140917; -73.5314944

"https://ml.wikipedia.org/w/index.php?title=മോൺട്രിയൽ_ബയോസ്ഫിയർ&oldid=3796926" എന്ന താളിൽനിന്ന് ശേഖരിച്ചത്