മോസില്ല ഫയര്‍ഫോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോസില്ല ഫയര്‍ഫോക്സ്

മോസില്ല ഫയര്‍ഫോക്സ് 3.0 വിന്‍ഡോസ് എക്സ്.പിയില്‍‍ പ്രവര്‍ത്തിക്കുന്നു
ഡെവലപ്പര്‍: മോസില്ല കോര്‍പ്പറേഷന്‍ / മോസില്ല ഫൌണ്ടേഷന്‍
ആദ്യ പതിപ്പ്: നവംബര്‍ 9 2004 (2004-11-09)
ഏറ്റവും പുതിയ പതിപ്പ്: 3.0 (ജൂണ്‍ 17 2008)
പ്രോഗ്രാമിങ്ങ് ലാംഗ്വേജ്: സി++, എക്സ്.യു.എല്‍., എക്സ്.ബി.എല്‍., ജാവാസ്ക്രിപ്റ്റ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം: ക്രോസ് പ്ലാറ്റ് ഫോം
പ്ലാറ്റ്ഫോം: ജീക്കോ
ലഭ്യമായ ഭാഷ(കള്‍): വിവിധ ഭാഷകള്‍
വിഭാഗം: വെബ് ബ്രൌസര്‍
ലൈസന്‍സ്: Mozilla EULA for binary redistribution
വെബ്ബ്സൈറ്റ്: http://www.mozilla.com/firefox/

മോസില്ല ഫയര്‍ഫോക്സ് സൗജന്യമായി ലഭിക്കുന്ന ഒരു വെബ് ബ്രൗസര്‍ ആണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ഇതാണ്‌. മോസില്ല കോര്‍പ്പറേഷനാണ് നൂറുകണക്കിന് സന്നദ്ധ പ്രോഗ്രാമര്‍മാരുടെ സഹായത്തോടെ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. മേയ് 2008-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ ഉപയോഗിക്കുന്ന ബ്രൗസറുകളില്‍ 18.41% ഫയര്‍ഫോക്സിനാണ്‌. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ബ്രൗസറും ഫയര്‍ഫോക്സ് ആണ്‌. [1]

ഫയര്‍ഫോക്സ് ജീക്കോ എന്ന സ്വതന്ത്ര ലേഔട്ട് എഞ്ചിനാണ്‌ ഉപയോഗിക്കുന്നത്. ഇത് ഇപ്പോഴുള്ള വെബ്ബ് സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ ചില പ്രധാനപ്പെട്ട കൂട്ടിച്ചേര്‍ക്കലുകളും ഫയര്‍ഫോക്സിന് പ്രദാനം ചെയ്യുന്നു.

ടാബുകള്‍ ഉപയോഗിച്ചുള്ള ബ്രൗസിങ്ങ് സംവിധാനം, സ്പെല്‍ചെക്കര്‍, ലൈവ് ബുക്ക്മാര്‍ക്കിംഗ്,ഡൗണ്‍ലോഡ് മാനേജര്‍,ഗൂഗിള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംവിധാനം മുതലായവ ഇതിലുണ്ട്. ഇതു കൂടാതെ മറ്റു കമ്പനികളും,പ്രോഗ്രാമറുകളും നല്‍കുന്ന 2000-ല്‍ അധികം പ്ലഗ്‌ഇനുകളും ഉണ്ട്.[2].ഇതില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചവ നോസ്ക്രിപ്റ്റ് (സ്ക്രിപ്റ്റ് ബ്ലോക്കര്‍), ടാബ് മിക്സ് പ്ലസ് (ടാബുകള്‍ കൂടുതല്‍ വ്യക്തിപരമാക്കാന്‍), ഫോക്സിട്യൂണ്‍സ് , ആഡ്‌ബ്ലോക്ക് പ്ലസ് (ആഡ് ബ്ലോക്കര്‍), സ്റ്റംബിളപ്‌ഓണ്‍ (വെബ്‌സൈറ്റുകള്‍ കണ്ടുപിടിക്കാന്‍), ഡൗണ്‍ദെം ആള്‍! , വെബ്ബ് ഡവലപ്പര്‍ (വെബ്ബ് ടൂളുകള്‍) എന്നിവയും ഉള്‍പ്പെടുന്നു.[3]

ഫയര്‍ഫോക്സ് വിവിധ മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്സ്, മാക് ഒ.എസ്. എക്സ്,യൂണിക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സ്ഥിരതയാര്‍ന്ന ഏറ്റവും പുതിയ പതിപ്പ് ജൂണ്‍ 17 2008-ന് പുറത്തിറങ്ങിയിട്ടുണ്ട്. [4] . ഫയര്‍ഫോക്സിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാണ്. ഇതിന്റെ പകര്‍പ്പവകാശം മൂന്നു പകര്‍പ്പവകാശലിഖിതങ്ങളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവ ജി.പി.എല്‍., എല്‍.ജി.പി.എല്‍.,എം.പി.എല്‍. എന്നിവയാണ്. [5]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഡേവ് ഹ്യാറ്റും,ബ്ലേക്ക് റോസും ചേര്‍ന്നാണ്‌ മോസില്ല ഫയര്‍ഫോക്സ് എന്ന പ്രോജക്ട് ആരംഭിച്ചത്,

[തിരുത്തുക] ഫയര്‍ ഫോക്സ് 3

ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പായ മോസില്ല ഫയര്‍ഫോക്സ് 3.0 ജൂണ്‍ 17 2008-ന്‌ പുറത്തിറങ്ങി. ഒരു ദിവസം ഏറ്റവും അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ്വെയര്‍ എന്ന ലോകറെക്കോര്‍ഡ് നേടാനായി മോസില്ല കോര്‍പ്പറേഷന്‍ ഈ ദിനം ഡൗണ്‍ലോഡ് ദിവസം ആയി ആചരിക്കുന്നു. [6]

[തിരുത്തുക] ആധാരസൂചിക

  1. Top Browser Market Share for April, 2008. Net Applications. Retrieved on 2008-05-08.
  2. addons.mozilla.org Browse all Extensions page
  3. Most popular Firefox Add Ons. Retrieved 2007-10-30
  4. Mozilla Firefox 3 Release Notes. Mozilla. Retrieved on 2008-04-18.
  5. Mozilla Foundation. Mozilla Code Licensing. Retrieved on 2007-09-17.
  6. http://news.zdnet.co.uk/software/0,1000000121,39435431,00.htm

[തിരുത്തുക] ഉപയോഗപ്രദമായ ലിങ്കുകള്‍

ഫയര്‍ഫോക്സ് 3.0 ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം



താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം