മോള്യേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോള്യേർ

നിക്കോളാസ് മിഗ്നാർഡ് വരച്ച മോള്യേറുടെ ചിത്രം
ജനനം ജീൻ ബാപ്റ്റിസ്റ്റ് പോക്വെലിൻ
1622 ജനുവരി 15(1622-01-15)
പാരിസ്, ഫ്രാൻസ്
മരണം 1673
പാരിസ്, ഫ്രാൻസ്
തൊഴിൽ നാടകകൃത്ത്
ദേശീയത ഫ്രെഞ്ച്
എഴുതിയിരുന്ന കാലം 1645-1673
രചനാ സങ്കേതം കോമഡി
പ്രധാനപ്പെട്ട കൃതികൾ ടാർടുഫ്; ദി മിസാന്ത്രോപ്പ്; പണ്ഡിത; ഭാര്യമാരുടെ സ്കൂൾ; പിശുക്കൻ
ജീവിതപങ്കാളി(കൾ) അർമാന്തേ ബെജാർട്ട്
Partner(s) മാഡലിൻ ബെജാർട്ട്

മോള്യേർ എന്ന സ്റ്റേജ് പേരിൽ അറിയപ്പെട്ടിരുന്ന ജീൻ ബാപ്റ്റിസ്റ്റ് പോക്വീലിൻ, (ജനനം: ജനുവരി 15, 1622 - മരണം: ഫെബ്രുവരി 17, 1673) ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1] മോള്യേറുടെ ഏറ്റവും അറിയപ്പെടുന്ന നാടകങ്ങളിൽ "മിസാന്ത്രോപ്പ്", ഭാര്യമാരുടെ സ്കൂൾ, "ടാർടുഫ്", പിശുക്കൻ", സങ്കല്പരോഗം, ബൂർഷ്വാ മാന്യൻ" തുടങ്ങിയവ ഉൾപ്പെടുന്നു.


ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മോള്യേർ പഠിച്ചത് ക്ലെർമോണ്ട് കലാശാലയിലാണ്. അദ്ദേഹത്തിന്റെ പ്രതിഭ നാടകരംഗത്തെ ജീവിതത്തിന് പറ്റിയതായിരുന്നു. പതിമൂന്നു വർഷം നാടോടി കലാകാരനായി നടന്ന പരിചയം തന്റെ ഹാസ്യപ്രതിഭയെ സംസ്കൃതമാക്കാൻ മോള്യേറെ സഹായിച്ചു. നാടോടി കലയുടെ ഘടകങ്ങളെ കൂടുതൽ സംസ്കൃതമായ ഫ്രെഞ്ച് ഹാസ്യകലയുടെ മാതൃകകളുമായി അദ്ദേഹം സം‌യോജിപ്പിച്ചു. [2]


ലൂയി പതിനാലാമൻ രാജാവിന്റെ സഹൊദരനും ഓർലിയൻസിലെ പ്രഭുവുമായിരുന്ന ഫിലിപ്പെ ഒന്നാമനെപ്പോലുള്ള ചില ഉന്നതന്മാരുടെ ഒത്താശയിൽ, ലൂവർ പ്രദർശനശാലയിൽ രാജാവിന്റെ മുൻപിൽ ഒരു രസികൻ പ്രദർശനം സംഘടിപ്പിക്കാൻ മോള്യേർക്ക് കഴിഞ്ഞു. പിയറി കോർണീല്ലെയുടെ ഒരു ക്ലാസിക്ക് നാടകവും തന്റെ തന്നെ ഹാസ്യരചനയായ "പ്രേമാതുരനായ വൈദ്യൻ" എന്നിവയുമാണ് അവതരിപ്പിച്ചത്. അതോടെ ലൂവറിലെ വിശാലമായൊരു പ്രദർശനശാല പതിവായി ഉപയോഗിക്കാൻ അദ്ദേഹത്തിന് അനുമതി കിട്ടി. 'പലായ്സ്-റോയൽ' എന്നയിടവും മോള്യേറുടെ പ്രദർശനങ്ങൾക്കായി പിന്നീട് അനുവദിച്ചുകിട്ടി. ഈ രണ്ടു സ്ഥലങ്ങളിലും "വലിയഭാവക്കാരി പെണ്ണുങ്ങൾ", "ഭർത്താക്കന്മാരുടെ സ്കൂൾ", ഭാര്യമാരുടെ സ്കൂൾ" തുടങ്ങിയ നാടകങ്ങൾ വഴി അദ്ദേഹം പാരീസിലെ കലാസ്വാദകർക്കുമുൻപിൽ വിജയം വരിച്ചു. ഇത് മോള്യേറുടെ നാടകസംഘത്തിന് സർക്കാർ പെൻഷനും "രാജകീയ നാടകസംഘം" എന്ന പദവിയും കിട്ടാൻ ഇടയാക്കി. കൊട്ടാരത്തിലെ അവതരണത്തിനുവേണ്ട രചനകളുടെ ചുമതലയും അദ്ദേഹത്തിനു കിട്ടി.[3]


രാജകൊട്ടാരത്തിന്റെയും ജനങ്ങളുടേയും അഭിനന്ദങ്ങൾ ലഭിച്ചുവെങ്കിലും മോള്യേറുടെ ഹാസ്യസൃഷ്ടികൾ സദാചാരവാദികളുടേയും സഭാധികാരികളുടേയും വിമര്ശനത്തിനു പാത്രമായി. കാപട്യക്കാരൻ എന്ന നാടകം മതരംഗത്തെ കാപട്യങ്ങളെ വിമര്ശിച്ചതിന് എതിപ്പിനെ നേരിട്ടെങ്കിൽ "ഡോണ് യുവാൻ" എന്ന നാടകം നിരോധിക്കപ്പെട്ടു. നാടകരംഗത്തെ വിവിധമേഖലകളിലെ കഠിനാദ്ധ്വാനം മോള്യേറുടെ ആരോഗ്യത്തെ ബാധിച്ചതിനാൽ 1667-ല് അദ്ദേഹത്തിന് ഒരു താല്ക്കാലിക വിരാമം എടുക്കേണ്ടിവന്നു. 1673-ൽ , ഒടുവിൽ എഴുതിയ 'സങ്കല്പരോഗം' എന്ന നാടകത്തിന്റെ ഒരവതരണത്തിൽ , മുഖ്യകഥാപാത്രമായ ആര്ഗണായി അഭിനയിക്കുന്നതിനിടെ, നേരത്തേ തന്നെ ക്ഷയരോഗബാധിതനായിരുന്ന മോള്യേർ തുടര്ച്ചയായി ചുമക്കുവാനും രക്തം ഛര്ദ്ദിക്കുവാനും തുടങ്ങി. തന്റെ ഭാഗം അഭിനയിച്ചുതീര്ത്ത അദ്ദേഹം പിന്നീട് കുഴഞ്ഞുവീഴുകയും ഏതാനും മണിക്കൂറുകള്ക്കകം മരിക്കുകയും ചെയ്തു. പാരിസിലെ നാടകവേദിയിലെ തന്റെ സമയത്ത് മോള്യേര് ഫ്രഞ്ച് ഹാസ്യനാടകത്തെ ഉടച്ചുവാര്ത്തു.[3]

[തിരുത്തുക] അവലംബം

  1. Hartnoll, p. 554. "നാടകവേദിയുടെ ചരിത്രത്തിൽ ഏറ്റവും നല്ല ചില ഹാസ്യരചനകളുടെ രചയിതാവ്" and Roy, p. 756. "...നാടകരംഗത്തെ ഏറ്റവും മികച്ച ഹാസ്യകലാകാരന്മാരിൽ ഒരുവൻ"
  2. Roy, p. 756.
  3. 3.0 3.1 Roy, p. 756-7.
"http://ml.wikipedia.org/w/index.php?title=മോള്യേർ&oldid=1303717" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ