മോര്‍ഗന്‍ സ്വാന്‍ഗിരായ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോര്‍ഗന്‍ റിച്ചാര്‍ഡ് സ്വാന്‍ഗിരായ്' | |
|
സിംബാബ്‌വെ പ്രധാനമന്ത്രി
|
|
|---|---|
| Incumbent | |
| Assumed office സെപ്റ്റംബര്‍ 15, 2008 |
|
| പ്രസിഡന്റ് | റോബര്‍ട്ട് മുഗാബെ |
| മുന്‍ഗാമി | റോബര്‍ട്ട് മുഗാബെ (1987) |
|
മൂവ്മെന്‍റ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ച് പ്രസിഡണ്ട്
|
|
| Incumbent | |
| Assumed office സെപ്റ്റംബര്‍ 1999 |
|
|
|
|
| ജനനം | 10 മാര്‍ച്ച് 1952 |
| രാഷ്ട്രീയപാര്‍ട്ടി | മൂവ്മെന്‍റ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ച് |
| Spouse | സൂസന്‍ സ്വാന്‍ഗിരായ് |
| മതം | ക്രിസ്ത്യന്‍ |
| Signature | |
| Website | www.mdc.co.zw |
സിംബാബ്‌വെയുടെ നിലവിലെ പ്രധാനമന്ത്രിയാണ് മോര്‍ഗന്‍ റിച്ചാര്‍ഡ് സ്വാന്‍ഗിരായ് (ജനനം: മാര്‍ച്ച് 10, 1952). രാഷ്ട്രീയത്തില്‍ തന്‍റെ എതിരാളിയായ പ്രസിഡണ്ട് റോബര്‍ട്ട് മുഗാബെയുമായി 2008 സെപ്റ്റംബര്‍ 15-ന് എത്തിയ ഉടമ്പടി പ്രകാരമാണ് ഇദ്ദേഹം രാഷ്ട്രത്തിന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. [1]
രാജ്യത്തെ ഭൂരിപക്ഷ പാര്‍ട്ടിയായ മൂവ്മെന്‍റ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ചിന്‍റെ പ്രസിഡണ്ടുമാണ് സ്വാന്‍ഗിരായ്. 2008ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ 47.8 ശതമാനം വോട്ട് നേടി ഇദ്ദേഹം മുന്നിലെത്തി. എതിരാളിയായി മത്സരിച്ച പ്രസിഡണ്ട് മുഗാബെയ്ക്കാകട്ടെ 43.2 ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സിംബാബ്‌വെയിലെ നിയമപ്രകാരം ഇത് കേവലഭൂരിപക്ഷമായിരുന്നില്ല.[2]
സ്വാന്‍ഗിരായ് തന്‍റെ വിജയം ഉദ്ഘോഷിക്കുകയും തന്‍റെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. രണ്ടാംഘട്ടം തിരഞ്ഞെടുപ്പിന് മല്‍സരിക്കാന്‍ തയ്യാറായ ഇദ്ദേഹം സ്വന്തം അനുയായികള്‍ക്കു നേരെ വ്യാപകമായി അക്രമം നടന്നതിനു പിന്നാലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിന്‍വാങ്ങുകയായിരുന്നു. [3]
[തിരുത്തുക] അവലംബം
- ↑ Zimbabwe political rivals sign historic power-sharing deal. AFP. ശേഖരിച്ചത് സെപ്റ്റംബര്‍ 15 2008.
- ↑ Final House of Assembly Results. Zimbabwe Metro.
- ↑ Zimbabwe opposition challenges election results - USATODAY.com