മോയിൻകുട്ടി വൈദ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊണ്ടോട്ടിയിലെ മോയിൻകുട്ടിവൈദ്യാർ സ്മാരക മന്ദിരം
മോയിൻകുട്ടി വൈദ്യർ സ്മാരകത്തിലെ പഠനകേന്ദ്രം

മാപ്പിളപ്പാട്ടിന്റെ കളിത്തോഴൻ എന്ന വിശ്വ ഖ്യാതി നേടിയ ആധികാരികനായ മഹാകവി എന്ന വിശേഷണത്തിലാണു് മോയിൻകുട്ടി വൈദ്യർ അറിയപ്പെടുന്നതു്. (ജീവിത കാലയളവു് കൊല്ലവർഷം 1852–1892). മലയാളം കലർന്ന തമിഴ് , അറബി മലയാളം കലർന്ന സംസ്കൃതം എന്നീ ഭാഷകളെകോർത്തിണക്കിയാണു് വൈദ്യർ മാപ്പിളപ്പാട്ടു് സാഹിത്യസൃഷ്ടിക്കു് രൂപംനൽകിയതു്. പതിനേഴാം വയസ്സിലാണു് അദ്ദേഹം തന്റെ ആദ്യ കാൽപനിക ഇതിഹാസകാവ്യം ബദറുൽ മുനീർ ഹുസ്നുൽ ജമാൽ (1872) രചിച്ചതു്. അജ്മീറിലെ രാജീവായ മഹ്സിന്റെ makal husunul jamallum അദ്ദേഹത്തിന്റെ മന്ത്രി മസ്മീറിന്റെ puthran badharul munirrum പ്രണയം കൽപനാസൃഷ്‌ടമായ ഇതിവൃത്തമാക്കിയായിരുന്നു വൈദ്യർ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ രചിച്ചതു്. പരിശുദ്ധമായ കല്‌പനാശക്തിയോടെയാണു് കവിതയിലെ ഏറെക്കുറേ ഭാഗങ്ങളും തയ്യാറാക്കിയിരുന്നതു്. നായകന്റെ പക്ഷിയിലേക്കും തിരിച്ചുമുള്ള രൂപമാറ്റവും ജിന്നിന്റെ പരസ്‌പരപ്രവർത്തനംങ്ങളുമൊക്കം കവിതയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

ജീവിത രേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ കൊ​ണ്ടോട്ടിക്കടുത്തു് ഒട്ടുപാറയിൽ ഉണ്ണി മമ്മദ്ന്റെയും കുഞ്ഞാമിനയുടേയും മകനാണു് മോയിൻകുട്ടി ജനിച്ചതു്. ഉണ്ണിമുഹമ്മഗദ് ഒരു ആയുർവ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിൻകുട്ടിയുടെ കാലശേവും അദ്ദേഹത്തിന്റെ ഹിജ്റയുടെ 27 മത്തെ ഇശൽ മുതൽ ബാക്കി പൂർത്തിയാക്കിയതു് ഉണ്ണി മമ്മദായിരുന്നു. ബാപ്പായിൽ നിന്നും മോയിൻകുട്ടി ആയുർവ്വേദ ചികിത്സ പഠിക്കുകയുണ്ടായി. അതോടൊപ്പം തമിഴ് സംസ്കൃതം അറബി തുടങ്ങീ ഭാഷകൾ അദ്ദേഹം ആഴത്തിൽ പഠിച്ചു. 1892 -ൽ അദ്ദേഹം അകാലത്തിൽ (40 -ആം വയസ്സിൽ)നിര്യാതനായി. അന്നദ്ദേഹത്തിനു് രണ്ടു് പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിൻകുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • ബദർ പടപ്പാട്ട്
 • ബദറുൽ മുനീർ ഹുസ്നുൽ ജമാൽ
 • എലിപ്പട (പഞ്ചതന്തരം കഥയെ ആസ്പദമാക്കി എഴുതിയതു്)
 • ഒട്ടകത്തിന്റെയും മാനിന്റെയും കഥ
 • സലാശീൽ
 • ബൈത്തില്ല
 • ഹിജ്റ
 • കിളത്തിമാല
 • സ്വലീഖാ
 • ഉഹദ് പടപ്പാട്ടു്
 • മുല്ലപ്പുഞ്ചോലയിൽ
 • തീവണ്ടിച്ചിന്തു്
 • കരമത്ത് മാല

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Moyinkutty Vaidyar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=മോയിൻകുട്ടി_വൈദ്യർ&oldid=1914546" എന്ന താളിൽനിന്നു ശേഖരിച്ചത്