മോത്തി മസ്ജിദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൽഹിയിലെ ചെങ്കോട്ടക്കകത്ത് സ്ഥിതി ചെയ്യുന്ന ഒരു മസ്ജിദാണ് മോത്തി മസ്ജിദ് (ഹിന്ദി: मोती मस्जिद, ഉർദു: موتی مسجد, ഇംഗ്ലീഷ് വിവർത്തനം: Pearl Mosque). വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ച ഈ മസ്ജിദ്, 1659-1660 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ആണ് നിർമ്മിച്ചത്.
മറ്റുള്ളവ [തിരുത്തുക]
ഇതു പോലെ തന്നെ ഉള്ള ഒരു മോത്തി മസ്ജിദ് ലാഹോറിലെ ലാഹോർ കോട്ടയിലും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പണിതീർത്തത് 1645 ൽ ഔറംഗസേബിന്റെ പിതാവായ ഷാജഹാൻ ആണ്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Moti Masjid (Red Fort) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്ഥാനം: 28°39′21″N 77°14′25″E / 28.655833343333°N 77.240277787778°E