മോണോലിത്തിക്ക് കെർണൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്പറേറ്റിംഗ് സിസ്റ്റം മുഴുവനും കെർണൽ ഇടത്തിൽ പ്രവർത്തിക്കുന്ന തരത്തിലുള്ള കെർണലാണ് മോണോലിത്തിക് കെർണൽ. മോണോലിത്തിക് മറ്റുതരം ഓപ്പറേറ്റിംഗ്സിസ്റ്റത്തിൽ നിന്നും പലതരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അത് ഹാർഡ്‌വെയറിനുമുകളിൽ ഒരു വിർച്വൽ ഇന്റർഫേസുണ്ടാക്കുന്നു. ഇതിൽ പ്രോസസ് നിയന്ത്രണം, കൺകറൻസി, മെമ്മറിനിയന്ത്രണം മുതലായവയ്ക്കാവശ്യമായ സിസ്റ്റം സർവ്വീസുകൾ ഉണ്ടായിരിക്കും. ഇതിൽ മറ്റു ഡ്രൈവറുകൾ മോഡ്യൂളുകളായി ചേർക്കാൻസാധിക്കും.