മോട്ടോര്‍ സൈക്കിള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മോട്ടോര്‍ സൈക്കിള്‍ എഞ്ചിന്റെ സഹായത്തോടെ ഓടുന്ന ഒരു ഇരുചക്രവാഹനമാണ്. ഇത് മോട്ടോര്‍ ബൈസിക്കിള്‍, മോട്ടോര്‍ ബൈക്ക്, സൈക്കിള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. മോട്ടോര്‍ സൈക്കിള്‍ അവയുടെ ഉപയോഗരീതിക്കനുസരിച്ച് പല രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. ചില മോട്ടോര്‍ സൈക്കിളുകള്‍ ദൂരയാത്രക്ക് ഉതകുന്നതാണെങ്കില്‍ ചിലത് തിരക്കുപിടിച്ച റോഡുകള്‍ താണ്ടാന്‍ സഹായിക്കുന്നവയാണ്. മത്സരാവശ്യങ്ങള്‍ക്കായും പലയിനം മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും മോട്ടോര്‍ സൈക്കിളുകളുടെ വിലക്കുറവ് കണക്കിലെടുത്ത് ധാരാളം പേര്‍ അവ യാത്രകള്‍ക്കായി ഉപയോഗിക്കുന്നു.
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്