മൊഹമ്മദ് കൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹമ്മദ് കൈഫ്
Mohammad Kaif.jpg
നേച്ചർ കാർണിവലിൽ മൊഹമ്മദ് കൈഫ്
വ്യക്തിഗതവിവരങ്ങൾ
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലങ്കയ്യൻ ഓഫ് ബ്രേക്ക്
റോൾ ബാറ്റ്സ്മാൻ
ബന്ധങ്ങൾ മൊഹമ്മദ് താരിഫ് (അച്ഛൻ)
മൊഹമ്മദ് സൈഫ് (സഹോദരൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ടെസ്റ്റ് 2 മാർച്ച് 2000 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ് 30 ജൂൺ 2006 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം 28 ജനുവരി 2002 v ഇംഗ്ലണ്ട്
അവസാന ഏകദിനം 29 നവംബർ 2006 v ദക്ഷിണാഫ്രിക്ക
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1998–തുടരുന്നു ഉത്തർപ്രദേശ്
2008–2009 രാജസ്ഥാൻ റോയൽസ്
2010 കിങ്സ് XI പഞ്ചാബ്
2011–തുടരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ് ട്വന്റി20
കളികൾ 13 125 129 49
നേടിയ റൺസ് 624 2753 7581 723
ബാറ്റിംഗ് ശരാശരി 32.84 32.01 41.88 20.65
100-കൾ/50-കൾ 1/3 2/17 15/45 0/4
ഉയർന്ന സ്കോർ 148* 111* 202* 68
എറിഞ്ഞ പന്തുകൾ 18 1472
വിക്കറ്റുകൾ 20
ബൗളിംഗ് ശരാശരി 35.45
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ് 3/4
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 14/0 55/0 116/0 23/0
ഉറവിടം: [1], 9 ഒക്ടോബർ 2011

മൊഹമ്മദ് കൈഫ് (ഹിന്ദി: मोहम्मद कैफ) ഉച്ചാരണം  (ജനനം: 1980 ഡിസംബർ 1) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇന്ത്യൻ ടീം ജേതാക്കളായ 2000ൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ അദ്ദേഹമാണ് നയിച്ചത്. ആ ടൂർണമെന്റോടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുകയും ചെയ്തു. ആക്രമിച്ചുകളിക്കാനും, പ്രതിരോധിച്ചുകളിക്കാനും പ്രാവീണ്യമുള്ള അദ്ദേഹം അക്കാലത്ത് ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു. ഫീൽഡിൽ, യുവരാജ് സിങ്-മൊഹമ്മദ് കൈഫ് ദ്വയങ്ങളായിരുന്നു അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കവർ ഫീൽഡർമാർ. ബംഗ്ലദേശ് പ്രീമിയർ ലീഗ് ടീമായ ഡുറോന്റോ രാജ്സാഹി ക്ലബ് അദ്ദേഹത്തെ $350,000ന് ലേലത്തിലെടുത്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

1980 ഡിസംബർ 1ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് കൈഫ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവായ മൊഹമ്മദ് താരിഫ് റെയിൽവേസ്, ഉത്തർപ്രദേശ് എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്..[2] കൈഫിന്റെ സഹോദരനായ മൊഹമ്മദ് സൈഫ് മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്.[3] നോയിഡ സ്വദേശിയായ പൂജ എന്ന മാധ്യമപ്രവർത്തകയെ 2011 മാർച്ചിൽ അദ്ദേഹം വിവാഹം കഴിച്ചു.[4]

പ്രധാന ടീമുകൾ[തിരുത്തുക]

താഴെപറയുന്ന പ്രധാന ടീമുകൾക്കുവേണ്ടി കൈഫ് കളിച്ചിട്ടുണ്ട്:[5]

അന്താരാഷ്ട്ര ക്രിക്കറ്റ് ശതകങ്ങൾ[തിരുത്തുക]

ടെസ്റ്റ് ശതകങ്ങൾ[തിരുത്തുക]

മൊഹമ്മദ് കൈഫിന്റെ ടെസ്റ്റ് ശതകങ്ങൾ
ക്രമ നം. Score 4s 6s എതിരാളി വേദി തീയതി മത്സരഫലം
1 148* 12 0 Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് സെന്റ് ലൂസിയ 10 ജൂൺ 2006 സമനില

ഏകദിന ശതകങ്ങൾ[തിരുത്തുക]

മൊഹമ്മദ് കൈഫിന്റെ ഏകദിന ശതകങ്ങൾ
ക്രമ നം. സ്കോർ 4s 6s എതിരാളി വേദി തീയതി മത്സരഫലം
1 111* 8 1 Flag of സിംബാബ്‌വെ സിംബാബ്‌വെ ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ 14 സെപ്റ്റംബർ 2002 ഇന്ത്യ 14 റൺസിന് വിജയിച്ചു
2 102* 11 0 Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് ഹരാരെ സ്പോർട്ട്സ് ക്ലബ്, ഹരാരെ 2 സെപ്റ്റംബർ 2005 ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു

ശതകങ്ങളുടെ പട്ടിക എതിരാളികളുടെ അടിസ്ഥാനത്തിൽ[തിരുത്തുക]

ക്രമ നം. ടീം ടെസ്റ്റ് ഏകദിനം ആകെ
1 Flag of the West Indies Cricket Board വെസ്റ്റ് ഇൻഡീസ് 1 0 1
2 Flag of സിംബാബ്‌വെ സിംബാബ്‌വെ 0 1 1
3 Flag of ന്യൂസിലാന്റ് ന്യൂസിലാന്റ് 0 1 1
ആകെ 1 2 3

അവലംബം[തിരുത്തുക]

  1. "Mohammad Kaif". Cricinfo. ശേഖരിച്ചത്: 2012-04-21.  Text " India Cricket " ignored (സഹായം); Text " Cricket Players and Officials " ignored (സഹായം); Text " Cricinfo " ignored (സഹായം)
  2. "Syed Mushtaq Ali Trophy – Players – Tarif". Cricinfo. ശേഖരിച്ചത്: 2011-07-11. 
  3. "Syed Mushtaq Ali Trophy – Players – Saif". Cricinfo. ശേഖരിച്ചത്: 2011-07-11. 
  4. "Mohammad Kaif Married a Journalist". 
  5. "Syed Mushtaq Ali Trophy – Players – Kaif". Cricinfo. ശേഖരിച്ചത്: 2011-07-11. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മൊഹമ്മദ്_കൈഫ്&oldid=1766270" എന്ന താളിൽനിന്നു ശേഖരിച്ചത്