മൈ നേം ഈസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈ നേം ഈസ് ഖാൻ
സംവിധാനം കരൺ ജോഹർ
നിർമ്മാണം ഹീരൂ യാഷ് ജോഹാർ
ഗൗരി ഖാൻ
രചന കഥയും തിരക്കഥയും:
ഷിബാനി ബാത്തിജ
സംഭാഷണം:
ഷിബാനി ബാത്തിജ
നിരഞ്ജൻ അയ്യങ്കാർ
അഭിനേതാക്കൾ ഷാരൂഖ് ഖാൻ
കാജോൾ
സംഗീതം ശങ്കർ-എഹ്‌സാൻ-ലോയ്
ഛായാഗ്രഹണം രവി കെ. ചന്ദ്രൻ
ചിത്രസംയോജനം ദീപ ഭാട്ടിയ
വിതരണം ഫോക്സ് സെർച്ച്ലൈറ്റ് പിക്‌ചേർസ്
റിലീസിങ് തീയതി 12 ഫെബ്രുവരി 2010 (global)[1]
സമയദൈർഘ്യം 161 മിനുട്ടുകൾ [1]
രാജ്യം ഇന്ത്യ
ഭാഷ ഹിന്ദി
ഇംഗ്ലീഷ്

കരൺ ജോഹർ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌[1] പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ്‌ മൈ നേം ഈസ് ഖാൻ (ഹിന്ദി: माय नेम इज़ ख़ान‌. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർ‌വ്വഹിച്ചിരിക്കുന്നു.[2][3] ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്[4]. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർ‌വ്വഹിച്ചിരിക്കുന്നു. നൃത്ത സം‌വിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്.[5] വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്‌.[6]

മൈ നേം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന്‌ നടക്കുകയുണ്ടായി[7]. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങി[1]. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[8]. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

[തിരുത്തുക] കഥാപാത്രങ്ങളും അഭിനേതാക്കളും

നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ റിസ്‌വാൻ ഖാൻ
കാജോൾ മന്ദിര
കെയ്റ്റി എ. കേനെ സാറാ
കെന്റൺ ഡ്യൂട്ടി റെസ്സെ ഗാറിക്
ബെന്നി നീവ്സ് ഡിറ്റക്ടീവ് ഗാർസിയ
ക്രിസ്റ്റഫർ ബി. ഡൻ‌കാൻ ബരാക്ക് ഒബാമ
ജിമ്മി ഷേർഖിൽ സക്കീർ ഖാൻ
സോണിയ ജെഹാൻ ഹസീന ഖാൻ
പർ‌വീൺ ഡബാസ് ബോബി അഹൂജ
അർജ്ജുൻ മാത്തൂർ രാജ്
സുഗന്ധ ഗാർഗ് കോമൾ
സറീന വാഹബ് റിസ്‌വാന്റെ അമ്മ
തനയ് ചെഡ്ഡ റിസ്‌വാൻ ഖാന്റെ കുട്ടിക്കാലം
നവനീത് നിഷാൻ
ശീതൾ മേനോൻ രാധ
അർജൻ അഹൂജ
യുവൻ മക്കാർ
ജെന്നിഫർ എക്കോൾസ്
അദ്രീൻ കലി തുമെർ
മിഖായേൽ അർണോൾഡ് ആറു വയസ്സുള്ള റെസ്സെ
ഡൊമനിക് രെൻഡ മാർക്ക് ഗാരിക്
എസ്.എം. സഹീർ
ആരിഫ് സക്കാരിയ ഫൈസൽ റഹ്മാൻ
വിനയ് പഥക് ജിതേഷ്
സുമീത് രാഘവൻ [6]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "MY NAME IS KHAN". British Board of Film Classification. 2010-02-04. http://www.bbfc.co.uk/website/Classified.nsf/e8ea0df3a881175480256d58003cb570/7a82f63c1590b15f802576c000663f9f?OpenDocument, ശേഖരിച്ചത്: 2010-02-04. 
  2. "Cinema India". Rutgers University Press. http://books.google.com/books?id=oGXriM9IQeEC&lpg=PA6&ots=NLgXluv6dM&dq=hindi%20films%20urdu%20language&lr=&pg=PA19#v=onepage&q=&f=false, ശേഖരിച്ചത്: 2007–08–01. 
  3. Admin, Net (2009-02-13). "Film KHAN a true story: Karan Johar". Bolywoodz.net. http://www.bollywoodz.net/film-khan-a-true-story-karan-johar/, ശേഖരിച്ചത്: 2009-08-21. 
  4. Bhushan, Nyay (2009-08-07). "Fox Star to distribute 'Khan'". The Hollywood Reporter: p. 8. http://www.hollywoodreporter.com/h/content_display/world/news/e3idb676dc68387c3ad3989002725f80485, ശേഖരിച്ചത്: 2009-09-05. 
  5. "My Name Is Khan: Music Review". http://movies.indiatimes.com/reviews/music-reviews/My-Name-Is-Khan-Music-Review/articleshow/5419280.cms. 
  6. 6.0 6.1 "Official Website: Cast". http://www.mynameiskhanthefilm.com/. 
  7. Coker, Margaret (2010-02-10). "Shah Rukh Khan Premieres New Film, “My Name Is Khan”". Wall Street Journal. http://blogs.wsj.com/speakeasy/2010/02/10/shah-rukh-khan-premieres-new-film-my-name-is-khan/, ശേഖരിച്ചത്: 2010-02-10. 
  8. "My Name is Khan selected for Berlin Film Festival". DNA. 2009-12-15. http://www.dnaindia.com/entertainment/report_my-name-is-khan-selected-for-berlin-film-festival_1324120, ശേഖരിച്ചത്: 2009-12-15. 

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മൈ_നേം_ഈസ്_ഖാൻ&oldid=1202592" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ