മൈ ഡിയർ കുട്ടിച്ചാത്തൻ
| മൈ ഡിയർ കുട്ടിച്ചാത്തൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ജിജോ പുന്നൂസ് |
| നിർമ്മാണം | നവോദയ അപ്പച്ചൻ |
| രചന | രഘുനാഥ് പലേരി |
| അഭിനേതാക്കൾ |
|
| സംഗീതം | ഇളയരാജ |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സ്റ്റുഡിയോ | നവോദയ |
| വിതരണം | നവോദയ റിലീസ് |
| റിലീസിങ് തീയതി | 1984 ഓഗസ്റ്റ് 24 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ.[1] മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സംവിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.
ഉള്ളടക്കം |
ഇതിവൃത്തം [തിരുത്തുക]
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
അഭിനേതാക്കൾ [തിരുത്തുക]
| കഥാപാത്രം | അഭിനേതാവു് |
|---|---|
| കുട്ടിച്ചാത്തൻ | അരവിന്ദ് |
| ദുർമന്ത്രവാദി | കൊട്ടാരക്കര ശ്രീധരൻ നായർ |
| ലക്ഷ്മി | സോണിയ |
| ലക്ഷ്മിയുടെ പിതാവ് | ദലീപ് താഹിൽ |
| വിജയ് | സുരേഷ് |
| വിനോദ് | മുകേഷ് |
| മന്ത്രവാദിയുടെ സഹായി | ആലുമ്മൂടൻ |
പ്രദർശനം [തിരുത്തുക]
1984 ഓഗസ്റ്റ് 24-ന് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ പ്രദർശനത്തിനെത്തിയത്. 1997 മാർച്ച് 27-ന് പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ ഡി.ടി.എസ് (DTS) സംവിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ഓഗസ്റ്റ് 31-ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം അവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മൈ ഡിയർ കുട്ടിച്ചാത്തൻ
- മൈ ഡിയർ കുട്ടിച്ചാത്തൻ – മലയാളസംഗീതം.ഇൻഫോ
