മൈസീക്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൈസീക്വൽ
MySQL Logo.jpg
വികസിപ്പിച്ചവർ മൈഎസ്‌ക്യുഎൽ ലാബ് (A subsidiary of Oracle)
പ്രാരംഭപ്രകാശനം May 23, 1995 (1995-05-23)
പ്രോഗ്രാമിംഗ് ഭാഷ C, C++
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
ഭാഷ ഇംഗ്ലീഷ്
തരം RDBMS
അനുമതിപത്രം ഗ്നൂ സാർവ്വജനിക അനുവാദപത്രം (version 2, with linking exception) or proprietary EULA
വെബ്സൈറ്റ് www.mysql.com
dev.mysql.com

മൈഎസ്‌ക്യുഎൽ ഒരു റിലേഷണൽ ഡാറ്റാബേസ് സിസ്റ്റം ആണ്. ഒന്നിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സർവർ വിഭാഗത്തിലുള്ള ഒരു ഡാറ്റാബേസ് ആണ് മൈഎസ്‌ക്യുഎൽ. ഇത് വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച , ഉൾഫ് മൈക്കിൾ വിദേനിയസിന്റെ മകളുടെ പേരാണ് മൈ. ഇതിൽ നിന്നും ആകാം ഈ ഡാറ്റാബേസിന് മൈഎസ്‌ക്യുഎൽ എന്ന പേരു ലഭിച്ചത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ അനുവാദപത്രമായ ഗ്നൂ സാർവ്വജനിക അനുവാദപത്രം [1] പ്രകാരമാണ് മൈഎസ്‌ക്യുഎൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

സ്വീഡിഷ് കമ്പനിയായ മൈഎസ്‌ക്യുഎൽ എബി , എന്ന സ്ഥാപനമാണ് മൈഎസ്‌ക്യുഎൽ വികസിപ്പിച്ചെടുത്തത്. ഇത് ലാഭേഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. എന്നാൽ ഈ സ്ഥാപനം അടുത്തിടെ ഒറാക്കിൾ എന്ന സോഫ്ട് വെയർ കമ്പനി സ്വന്തമാക്കി.ഒരു ലോകോത്തര ഡാറ്റാബേസിനു വേണ്ട എല്ലാ ഗുണങ്ങളും മൈസീക്വലിൽ ഉണ്ട്. വാണിജ്യ ഉപയോഗത്തിനായി , മൈസീക്വലിന്റെ മറ്റു വെർഷൻസും ലഭ്യമാണ്. അത്തരം വെർഷനുകളിൽ കൂടുതലായി മറ്റു ചില സേവനങ്ങളും അടങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൂരിഭാഗം സ്വതന്ത്ര സോഫ്ട് വെയറുകളും ഉപയോഗിക്കുന്നത് മൈഎസ്‌ക്യുഎൽ ആണ്. ജൂംല , വേർഡ്പ്രസ്സ് , ദ്രൂപാൽ , പിഎച്പിബിബി , മൂഡിൽ എന്നിവ ചില ഉദാഹരണങ്ങൾ ആണ്. ഇന്റർനെറ്റ് ലോകത്തെ , വലിയ കമ്പനികളായ വിക്കിപീഡിയ ഗൂഗിൾ ഫേസ്‌ബുക്ക് യൂട്യൂബ് ഫ്ലിക്കർ ഇവയെല്ലാം ഉപയോഗിക്കുന്നത് മൈഎസ്‌ക്യുഎൽ ആണ്. [2] [3] [4]

ഉള്ളടക്കം

[തിരുത്തുക] ഉപയോഗം

ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ കൂടുതലും ഉപയോഗിക്കുന്നത് മൈഎസ്‌ക്യുഎൽ ആണ്. ലിനക്സ് , അപ്പാച്ചേ , പി.എച്.പി എന്നിവയുടെ കൂടെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഡാറ്റാബേസ് ആണ് മൈഎസ്‌ക്യുഎൽ. ഇന്റർനെറ്റിലെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സൈറ്റുകളായ വിക്കിപീഡിയ ഗൂഗിൾ ഫേസ്‌ബുക്ക് ഫ്ലിക്കർ യൂട്യൂബ് നോക്കിയ ഇവയെല്ലാം ഡാറ്റാബേസ് ആയി ഉപയോഗിക്കുന്നത് മൈഎസ്‌ക്യുഎൽ ആണ്.

[തിരുത്തുക] പ്ലാറ്റ്ഫോം

സി , സിപ്ലസ്പ്ലസ് എന്നിവ ഉപയോഗിച്ചാണ് മൈഎസ്‌ക്യുഎൽ നിർമ്മിച്ചിരിക്കുന്നത്. മൈസീക്വലിന്റെ സീക്വൽ പാർസർ എഴുതിയിരിക്കുന്നത് യാക്ക് ഉപയോഗിച്ചാണ്.

[തിരുത്തുക] നിർവഹണം

മൈഎസ്‌ക്യുഎൽ ഒരു റിലേഷണൽഡാറ്റാബേസ് ആയതുകൊണ്ട് , ഇത് മാനേജ് ചെയ്യുവാനായി യാതൊരു ഗ്രാഫിക്സ് സോഫ്ട് വെയറുകളും ഇതിന്റെ കൂടെ വരുന്നില്ല. കൂടുതലായും കമാൻഡ് ലൈൻ അഡ്മിനിസ്ട്രേഷൻ രീതി ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. എന്നാൽ അഡ്മിനിസ്ട്രേഷൻ എളുപ്പമാക്കാനായി ധാരാളം സോഫ്ട് വെയറുകൾ ലഭ്യമാണ്.

[തിരുത്തുക] ഔദ്യോഗികം

ഔദ്യോഗികമായി മൈഎസ്‌ക്യുഎൽ എബി , പുറത്തിറക്കിയിരിക്കുന്ന ഒരു ഭരണ നിർവഹണ സോഫ് വെയർ ആണ് മൈഎസ്‌ക്യുഎൽ വർക്ക്ബെഞ്ച്. താഴെ പറയുന്ന ഡാറ്റാബേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുവാനായി മൈഎസ്‌ക്യുഎൽ വർക്ക്ബഞ്ച് ഉപയോഗിക്കാം

  • ഡാറ്റാബേസ് ഡിസൈൻ
  • സീക്വൽ നിയന്ത്രണം
  • ഡാറ്റാബേസ് നിയന്ത്രണം

[തിരുത്തുക] തേർഡ്പാർട്ടി

സൗജന്യവും , ഗ്രാഫിക്കൽ രീതിയിലുള്ളതുമായ അനൌദ്യോഗിക സോഫ്ട് വെയറുകൾ ധാരാളം നിലവിലുണ്ട്.

  • അഡ്മിനർ
  • ഡിബിഎഡിറ്റ്
  • ഡിബിഫോർജ്
  • നാവികാറ്റ്
  • പി.എച്.പിമൈഅഡ്മിൻ
  • ഓപ്പൺ ഓഫീസ്.

[തിരുത്തുക] കമാൻഡ് ലൈൻ രീതി

ഏറ്റവും സൗകര്യപ്രദമായതും , കൂടുതലായി ഉപയോഗിക്കുന്നതും , മൈസീക്വലിന്റെ കൂടെ തന്നെ വരുന്ന കമാൻഡ് ലൈൻ രീതിയാണ്.

[തിരുത്തുക] വിന്യാസം

മൈഎസ്‌ക്യുഎൽ സോർസ് കോഡ് വഴിയും ബൈനറി പാക്കേജുകളുമായും ലഭ്യമാണ്. ലിനക്സിന്റെ ഏതാണ്ടെല്ലാ പതിപ്പുകളിലൂടെയും പാക്കേജ് മാനേജർ വഴിയായി മൈസീക്ലൽ നമുക്ക് ഇൻസ്റ്റാൾ ചെയ്യാം. മൈസീക്വലിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് അതിന്റെ എളുപ്പത്തിലുള്ള വിന്യാസവും , ഉപയോഗിക്കാനുള്ള സൗകര്യവും.

[തിരുത്തുക] പ്രത്യേകതകൾ

[തിരുത്തുക] ഉൽപന്ന ചരിത്രം

[തിരുത്തുക] ഭാവി

[തിരുത്തുക] സൂചികകൾ

[തിരുത്തുക] അവലംബം

  1. മൈസീക്വൽ സ്വതന്ത്രാനുമതി പത്രം മൈസീക്വൽ സ്വതന്ത്രാനുമതി പത്രം.
  2. ഫ്ലിക്കർ മൈസീക്വൽ ഉപയോഗിക്കുന്നു മൈസീക്വൽ ഔദ്യോഗിക ബ്ലോഗ്.
  3. യൂട്യൂബ് മൈസീക്വൽ ഉപയോഗിക്കുന്നു മൈസീക്വൽ ഔദ്യോഗിക വെബ്സൈറ്റ്.
  4. ഫേസ്ബുക്ക് മൈസീക്വൽ ഉപയോഗിക്കുന്നു ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗ്.
"http://ml.wikipedia.org/w/index.php?title=മൈസീക്വൽ&oldid=1284215" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ