മൈക്കിള്‍ ജാക്സണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മൈക്കിള്‍ ജാക്സണ്‍
Michael Jackson in 1988
Michael Jackson in 1988
Background information
Birth name Michael Joseph Jackson
Born ഓഗസ്റ്റ് 29 1958 (1958-08-29) (പ്രായം 49)
Gary, Indiana, USA
Genre(s) R&B, soul, pop, dance-pop, disco, rock, urban, new jack swing, funk, Motown
Occupation(s) singer, songwriter, record producer, arranger, dancer, choreographer, actor
Instrument(s) Vocals, percussion, multiple instruments
Years active 1967–present
Label(s) Motown, Epic, Sony, The Michael Jackson Company, Inc.
Associated acts The Jackson 5/The Jacksons, Quincy Jones
Influences James Brown, Jackie Wilson, Diana Ross, Stevie Wonder, Marvin Gaye, Ray Charles, Sammy Davis, Jr., Fred Astaire
Website MichaelJackson.com

ഒരു അമേരിക്കന്‍ സംഗീതജ്ഞനാണ് മൈക്കിള്‍ ജോസഫ് ജാക്സണ്‍. 1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായി ജനിച്ചു. പതിനൊന്നാം വയസില്‍ സഹോദരരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 / ദ ജാക്സണ്‍സ് എന്ന സംഗീത സംഘത്തിലൂടെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം നടത്തി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍(1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995) എന്നിവയാണവ.

1970കളുടെ അവസാന കാലഘട്ടത്തോടെ ജാക്സണ്‍ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളര്‍ച്ചക്ക് കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകര്‍ഷകമായി ജാക്സണ്‍. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പാരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാന്‍ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലുകള്‍ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് ‍അനേക കോടി ഡോളറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കായി ചിലവഴിച്ചിട്ടുണ്ട്.[1][2] എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

റോക്ക് ആന്റ് റോള്‍ ഹോള്‍ ഓഫ് ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് ജാക്സണ്‍. എട്ട് ഗിന്നസ് വേള്‍ഡ്‌ റെക്കോര്‍ഡുകളും പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

[തിരുത്തുക] അവലംബങ്ങള്‍

  1. "The King of Our Times", The Sunday Times (Sri Lanka), 2007-01-07. ശേഖരിച്ചത് 2008-04-06. 
  2. Taraborrelli, p. 453–454
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം