മേല്പത്തൂര്‍ നാരായണ ഭട്ടതിരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂര്‍ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ വികസിപ്പിച്ചുകൊണ്ട് വിവിധ തലങ്ങളെ (ആക്സിയമാറ്റിക് സിസ്റ്റം) പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സര്‍വ്വവം എന്ന കൃതിയായിരുന്നു. അദ്ദേഹം നാരായണീയത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തന്‍. അദ്ദേഹം നാരായണീയം രചിച്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും നാരായണീയം ആലപിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ജനനം
ഉദ്ദേശം 735 നടുത്തായിരുന്നു ജനനം. പൊന്നാനി താലൂക്കില്‍ എടക്കുളം റെയില്‍വേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂര്‍ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛന്‍ മാതൃദത്ത ഭട്ടതിരിയായിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള മേല്‍പ്പത്തൂര്‍ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന് പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്താണ് മേല്‍പ്പത്തൂര്‍. പണ്ഠിതനായ മാതൃദത്തര്‍ ആയിരുന്നു ഭട്ടതിരിയുടെ പിതാവ്. ബാല്യത്തില്‍ അദ്ദേഹം പിതാവില്‍ നിന്ന് വിദ്യ അഭ്യസിച്ചു. പിന്നീട് സംഗമഗ്രാമത്തിലെ മാധവനില്‍ നിന്ന് ഋഗ്‌വേദം ദാമോദരനില്‍ നിന്ന് തര്‍ക്കശാസ്ത്രവും അച്യുത പിഷാരടിയില്‍ നിന്ന് തര്‍ക്ക ശാസ്ത്രവും പഠിച്ചു. 16-ആം വയസ്സില്‍ അദ്ദേഹം ഒരു പണ്ഠിതനായി. അച്യുതപിഷാരടിയുടെ മരുമകളെ അദ്ദേഹം വിവാഹം ചെയ്ത് തൃക്കണ്ടിയൂരില്‍ താമസം ഉറപ്പിച്ചു.
[തിരുത്തുക] ബാല്യം
ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെയായിരുന്നു. മീമാംസ, വ്യാകരണം തുടങ്ങിയവ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. വേദം, മാധവാചാര്യരും വ്യാകരണം അച്യുതപ്പിഷാരടിയും പഠിപ്പിച്ചു. അസാധാരണമായ വേഗത്തില്‍ എല്ലാ ശാസ്ത്ര ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കി അപാര പാണ്ഡിത്യത്തിനുടമയായി. അച്യുതപ്പിഷാരടിയുടെ മരുമകളെ വിവാഹം കഴിച്ച് തൃക്കണ്ടിയൂര്‍ എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. എന്നാല്‍ 25, 26 വയസ്സായപ്പോഴേയ്ക്കും വാത രോഗം പിടിപെട്ടു. അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛന്‍ ഇതിനു പ്രതിവിധിയായി ‘മീന്‍ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നല്‍കി. എന്നാല്‍ മേല്പത്തൂര്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാന്‍ വിഷ്ണുവിന്റെ മത്സ്യം മുതല്‍ ഉള്ള ദശാവതാരം ആണ് മനസ്സില്‍ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരില്‍ നിന്നും ഗുരുവായൂരമ്പലത്തില്‍ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങള്‍ അടങ്ങിയ നാരായണീയം പൂര്‍ത്തിയാക്കി ഭഗവാന് സമര്‍പ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. [1]
[തിരുത്തുക] നാരായണീയം
നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാര്‍ത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള്‍ ആണ് നാരായണീയത്തില്‍ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നല്‍കുന്നു. നാരായണീയം 1586-ല്‍ ആണ് എഴുതപ്പെട്ടത്.
[തിരുത്തുക] ഐതിഹ്യം
തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതര്‍ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയില്‍ പോയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി മലയാള വര്‍ഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തില്‍ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാന്‍ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാല്‍ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തില്‍ നിന്നു വിമുക്തനാക്കുവാന്‍ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛന്‍ അദ്ദേഹത്തോട് “മീന്‍ തൊട്ട് കൂട്ടുവാന്‍“ ആവശ്യപ്പെട്ടു. ഭാഗവതത്തില്‍ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛന്‍ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂര്‍ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങള്‍ രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാര്‍ത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങള്‍ പൂര്‍ത്തിയാക്കിയ ഭട്ടാതിരി 1587 നവംബര്‍ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂര്‍ത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തില്‍ മഹാവിഷ്ണുവിന്റെ പാദം മുതല്‍ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വര്‍ണ്ണന നല്‍കുന്നു. ശ്ലോകം പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂപത്തില്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
പൂര്‍വ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
[തിരുത്തുക] ചില കൃതികള്‍
- നാരായണീയം [2]
- പ്രക്രിയാ സര്‍വ്വസ്വം
- അപാണിനീയ പ്രമാണ്യ സാധനം
- ധാതുകാവ്യം
- മാനമേയോദയം
- ത്ന്ത്രവാര്‍ത്തിക നിബന്ധനം
- ശ്രീപാദസപ്തതി
- മാടരാജപ്രശസ്തി
- ശൈലാബ്ധീശ്വര പ്രശസ്തി
- ഗുരുവായൂര്‍പുരേശസ്തോത്രം
- പാഞ്ചാലീ സ്വയം വരം
- പാര്‍വ്വതീ സ്വയംവരം
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
- ↑ http://www.guruvayurdevaswom.org/smelpathur.shtml
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനര്‍വ പ്രസ്സ്, 1967.


