മേധ പാട്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേധ പട്കർ
Medhapatkar.jpg
മേധ പട്കർ 2002-ൽ
ജനനം (1954-12-01) 1 ഡിസംബർ 1954 (59 വയസ്സ്)
സംഘടന National Alliance of People's Movements(NAPM)
പ്രസ്ഥാനം നർമദാ ബചാവോ ആന്ദോളൻ

ഇന്ത്യയിലെ പ്രശസ്തയായ ഒരു സാമൂഹ്യപ്രവർത്തകയാണ്‌ മേധ പട്കർ. (മറാഠി:मेधा पाटकर)

ആദ്യകാല ജീവിതം[തിരുത്തുക]

1954 ഡിസംബർ 1-ന്‌ ജനിച്ചു. സാമൂഹ്യ പ്രവർത്തകയാവുന്നതിനു മുൻപ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. TISS-ലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ച് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും, ഇത് ആത്യന്തികമായി നർമ്മദ ബചാവോ ആന്ദോളൻ (നർമ്മദയ രക്ഷിക്കുവാനുള്ള പ്രക്ഷോഭം) എന്ന സംഘടനയുടെ രൂപവത്കരണത്തിന്‌ കാരണമാകുകയും ചെയ്തു[1].

നർമ്മദ ബചാവോ ആന്ദോളൻ[തിരുത്തുക]

നർമ്മദ നദിയ്ക്കും അതിന്റെ പോഷകനദികൾക്കും കുറുകെ പല സ്ഥലങ്ങളിലായി നിർമ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ (സർദാർ സരോവർ പദ്ധതി) പദ്ധതി ബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭിക്കേണ്ട[2] നഷ്ടപരിഹാരത്തെയും അവരുടെ പുനരധിവാസത്തേയും ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്, ഉയർന്നു വന്ന ജലനിരപ്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മധ്യപ്രദേശിലെ ജൽ‌സിന്ധി ഗ്രാമത്തിലും, മഹരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും,‍ [3] മരണം വരെ സമരം തുടങ്ങുകയും, പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി(1999, ഓഗസ്റ്റ് 11).[4] നർമ്മദ പദ്ധതിയുടെ ഫലം ലഭിക്കുക ഗുജറാത്തിലെ ധനികരായ കർഷകർക്കു മാത്രമായിരിക്കും എന്നും, പദ്ധതി ബാധിതരാവും ഫലമനുഭവിക്കുന്നവരിലും കൂടുതലെന്നുമുള്ള തുടർച്ചയായ പ്രസ്താവനകൾ അവരെ ഗുജറാത്ത് ജനതയ്ക്കും രാഷ്ട്രീയക്കാർക്കും അനഭിമതയാക്കി. [5]


2006, മാർച്ച് 28 ന്, അണക്കെട്ടുകളുടെ ഉയരം വർദ്ധിപ്പിക്കുന്നതിനെതിരെ നിരാഹാര സമരം തുടങ്ങി. സുപ്രീം കോടതി അവരുടെ അപ്പീൽ സ്വീകരിക്കാതിരുന്നതിനാൽ അവർ ഏപ്രിൽ 17 ന് ഉപവാസം അവസാനിപ്പിച്ചു.

സിംഗൂറിൽ[തിരുത്തുക]

റ്റാറ്റാ മോട്ടർ കമ്പനിയ്ക്കായി കൃഷിസ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ പശ്ചിമ ബംഗാളിൽ സിംഗൂർ എന്ന സ്ഥലത്ത് നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുവാനെത്തിയ മേധയെ 2006, ഡിസംബർ 2 ന് പോലീസ് അറസ്റ്റ് ചെയ്തു..[6]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

 • റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് 1991 (Right Livelihood Award for the year 1991)
 • വിജിൽ ഇൻഡ്യ നൽകിയ എം. എ. തോമസ് ദേശിയ മനുഷ്യാവകാശ(പ്രവർത്തക) അവാർഡ് 1999 (1999 M.A.Thomas National Human Rights Award )
 • ദീനനാഥ് മംഗേഷ്കർ അവാർഡ്
 • മഹാത്മ ഫൂലെ അവാർഡ്
 • “ഗോൾഡ് മാൻ” പരിസ്ഥിതി അവാർഡ്
 • ബി ബി സി നൽകിയ ഏറ്റവും നല്ല രാഷ്ട്രീയ/സാമൂഹിക പ്രചരണ പ്രവർത്തനത്തിനുള്ള “ഗ്രീൻ റിബൺ” അന്താരാഷ്ട്ര അവാർഡ്.
 • ആംനസ്റ്റി ഇന്റർനാഷണൽ“ നൽകിയ “ഹ്യൂമൻ രൈറ്റ്സ് ഡിഫെന്റർ“ (Human Rights Defender) അവാർഡ്.
 • “വേൾഡ് കമ്മീഷൻ ഓൺ ഡാംസ്” ൽ പ്രതിനിധി ആയിരുന്നു.

കൂടുതൽ വായിക്കുവാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. [1] ടൈംസ് ഒഫ് ഇൻഡ്യ
 2. [2] ദി ഹിന്ദു
 3. [3]ഫ്രണ്ട്‌ലൈനിൽ നിന്ന് [4] ദി ഹിന്ദു
 4. [5]ഫ്രണ്ട്‌ലൈനിൽ നിന്ന്
 5. [6] ഫ്രണ്ട്‌ലൈനിൽ നിന്ന് [7] [8] ദി ഹിന്ദു
 6. [9]ദി ഹിന്ദു
"http://ml.wikipedia.org/w/index.php?title=മേധ_പാട്കർ&oldid=1698820" എന്ന താളിൽനിന്നു ശേഖരിച്ചത്