മേത്തൻ മണി
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻഭാഗത്തുള്ള പുത്തൻമാളിക കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് മേത്തൻമണി[1]. ധർമ്മരാജാവിന്റെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോൽപ്പിച്ചതിന്റെ ഓർമ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്[അവലംബം ആവശ്യമാണ്].
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി[1]. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച മേത്തൻമണി.[1].
പേരിനു പിന്നിൽ [തിരുത്തുക]
മേത്തൻ അഥവാ മ്ലേച്ഛൻ എന്ന വാക്കിൽ നിന്നാവണം മേത്തൻമണിയെന്ന പേരിന്റെ ഉത്ഭവം [അവലംബം ആവശ്യമാണ്]. സംസ്കൃതത്തിൽ ഈ വാക്കിന് ആര്യനല്ലാത്തവൻ, സാമ്പ്രദായിക ഹിന്ദു ആചാരങ്ങൾ പാലിക്കാത്തവൻ, മത്സ്യമാംസാദികൾ ഭുജിക്കുന്നവൻ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തൻ മണി എന്ന പേരിൽ വിളിച്ചു പോന്നത്} [അവലംബം ആവശ്യമാണ്].
പ്രവർത്തനം [തിരുത്തുക]
മേത്തൻ മണിയിൽ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയിൽ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ് തുറക്കുന്ന ഒരു താടിക്കാരൻ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളും ആണ് ഉള്ളത്. മണിശബ്ദം മുഴങ്ങുമ്പോൾ ആട്ടിൻ കുട്ടികൾ താടിക്കാരന്റെ മുഖത്ത് പരസ്പരം മുട്ടുന്നു[അവലംബം ആവശ്യമാണ്].