മേഘാലയൻ ഭക്ഷണവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തെ ഭക്ഷണരീതികളെ പൊതുവേ പറയുന്നതാണ് മേഘാലയൻ ഭക്ഷണരീതികൾ (Meghalayan cuisine ). ഏഴ് സഹോദര സംസ്ഥാനങ്ങളിൽ പെടുന്ന ഒരു സംസ്ഥാനമായ മേഘാലയ മൂന്ന് മൊംഗലോയ്ഡ് വംശത്തിന്റെ ഉറവിട പ്രദേശവുമാണ്. ഇവിടുത്തെ ആദിവാസി കുലങ്ങളിൽ പല സ്ഥലങ്ങളിലും അവരുടേതായ ഭക്ഷണ വൈവിധ്യങ്ങളുണ്ട്. ഭക്ഷണത്തിൽ പ്രധാനഘടകങ്ങൾ അരി, മാസം, മത്സ്യം എന്നിവയാണ്. മാംസഭക്ഷണത്തിൽ പ്രധാനം ആട്, പന്നി, കുളക്കോഴി വിഭാഗത്തിലെ കോഴി, താറാവ്, പശു എന്നിവയാണ്. ഇവിടുത്തെ ചില പ്രധാന വിഭവങ്ങൾ ജാധോ, കി പു, തുംഗ് തോഹ്, മുള അച്ചാർ എന്നിവയാണ്. മറ്റു ആദിവാസി വിഭാഗങ്ങളിലെപോലെ തന്നെ ഇവിടേയും പ്രധാന ആഘോഷങ്ങളിൽ അരി കൊണ്ടുണ്ടാക്കിയ പാനീയം ഉപയോഗിക്കുന്നു.


"https://ml.wikipedia.org/w/index.php?title=മേഘാലയൻ_ഭക്ഷണവിഭവങ്ങൾ&oldid=1700102" എന്ന താളിൽനിന്ന് ശേഖരിച്ചത്