മെസ്സിയർ 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 8
M8HunterWilson.jpg
M8
Observation data: J2000 epoch
തരം എമിഷൻ
റൈറ്റ് അസൻഷൻ 18h 03m 37s[1]
ഡെക്ലിനേഷൻ −24° 23′ 12″[1]
ദൂരം 4,100 ly (1,250 pc)[2]
ദൃശ്യകാന്തിമാനം (V) 6.0
ദൃശ്യവലുപ്പം (V) 90 × 40 ′
നക്ഷത്രരാശി ധനു
ഭൗതികസവിശേഷതകൾ
ആരം 55 × 20 ly
മറ്റ് നാമങ്ങൾ Sharpless 25, RCW 146, Gum 72
M8 contains:
    NGC 6523, NGC 6530,[1]
    Hourglass nebula[3]
ഇതും കാണുക: ഡിഫ്യൂസ് നെബുല

ധനു രാശിയിലെ ഒരു നീഹാരികയാണ് മെസ്സിയർ 8 (M8) അഥവാ NGC 6523. ലഗൂൺ നെബുല എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ഭീമൻ നക്ഷത്രാന്തരീയമേഘം ഒരു എമിഷൻ നീഹാരികയും H II മേഖലയുമാണ്.

നിരീക്ഷണം[തിരുത്തുക]

1747-ൽ ഗിയോം ലെ ജെന്റിൽ ആണ് ഈ നീഹാരികയെ ആ ദ്യമായി നിരീക്ഷിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന ചുരുക്കം നക്ഷത്രരൂപീകരണനീഹാരികകളിലൊന്നാണിത്. ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ എട്ടാമത്തെ അംഗമായി ചേർത്തു.

ബൈനോകൂലറുകൾ ഉപയോഗിച്ചാൽ ഇതിനെ അണ്ഡാകാരമുള്ള മേഘരൂപത്തിൽ കാണാൻ സാധിക്കും. പ്രകാശം കുറഞ്ഞ ഒരു താരവ്യൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നീഹാരിക സ്ഥിതിചെയ്യുന്നത്. ഉയർന്ന എക്സ്പോഷർ ഉള്ള ചിത്രങ്ങളിൽ പിങ്ക് നിറത്തിൽ കാണാനാവുമെങ്കിലും ബൈനോകൂലറുകളുടെയോ ദൂരദർശിനികളുടെയോ സഹായത്തോടെ കണ്ണുകൾ കൊണ്ട് നോക്കിയാൽ ചാരനിറമേ കാണാനാവൂ, വെളിച്ചം കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ നിറങ്ങൾ ശരിക്ക് മനസ്സിലാക്കാൻ കാഴ്ചയുടെ പരിമിതിയാണ് ഇതിന് കാരണം.

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് 4000-6000 പ്രകാശവർഷമാണ് നീഹാരികയുടെ ദൂരം. 90'×40' കോണളവിൽ ദൃശ്യമാകുന്ന നീഹാരികയുടെ യഥാർത്ഥ വലുപ്പം 110×50 പ്രകാശവർഷമാണ്. പ്രാഗ്നക്ഷത്രദ്രവ്യത്തിന്റെ ഇരുണ്ട, ചുരുങ്ങുന്ന മേഘങ്ങളായ ബോക് ഗ്ലോബ്യൂളുകൾ M8ൽ കാണാനാകും. ഇവയിൽ പ്രധാനപ്പെട്ടവ ബർണാഡിന്റെ പട്ടികയിലെ B88, B89, B296 അംഗങ്ങളാണ്. ചൂടേറിയ ഒരു O തരം നക്ഷത്രം പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ് വികിരണം നീഹാരികയെ ചൂടാക്കുകയും അയണീകരിക്കുകയും ചെയ്യുന്നതിനാൽ രൂപമെടുത്ത ഫണലിന്റെ ആകൃതിയിലുള്ള ഒരു ഘടനയും M8ൽ കാണാം.

M8ന്റെ കേന്ദ്രത്തിൽ ജോൺ ഹെർഷൽ അവർഗ്ലാസ് നെബുല എന്ന് നാമകരണം ചെയ്ത ഒരു ഘടനയുമുണ്ട് (മഷികം രാശിയിലെ അവർഗ്ലാസ് നെബുലയുമായി ഇതിന് ബന്ധമില്ല). 2006-ൽ ആദ്യമായി ഹെർബിഗ്-ഹാരോ വസ്തുക്കൾ നിരീക്ഷിക്കപ്പെട്ടത് അവർഗ്ലാസിനകത്താണ്. നക്ഷത്രരൂപീകരണം ആദ്യമായി നേരിട്ട് നിരീക്ഷിക്കാൻ സാധിച്ച HH 870 ഇവയിൽപ്പെടുന്നു.[2]

M8 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "SIMBAD Astronomical Database". Results for M8. ശേഖരിച്ചത്: 2006-11-15. 
  2. 2.0 2.1 Arias, J. I.; Barbá, R. H.; Maíz Apellániz, J.; Morrell, N. I.; Rubio, M. (2006). "The infrared Hourglass cluster in M8". Monthly Notices of the Royal Astronomical Society 366 (3): 739–757. arXiv:astro-ph/0506552. ഡി.ഒ.ഐ.:10.1111/j.1365-2966.2005.09829.x. ബിബ്‌കോഡ്:2006MNRAS.366..739A. 
  3. "SIMBAD Astronomical Database". Results for Hourglass Nebula. ശേഖരിച്ചത്: 2006-12-22. 

Coordinates: Sky map 18h 03m 37s, −24° 23′ 12″

"http://ml.wikipedia.org/w/index.php?title=മെസ്സിയർ_8&oldid=1716161" എന്ന താളിൽനിന്നു ശേഖരിച്ചത്