മൂര്‍ഖന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയ:How to read a taxoboxHow to read a taxobox
മൂര്‍ഖന്‍
മൂര്‍ഖന്‍
മൂര്‍ഖന്‍
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
Subphylum: Vertebrata
വര്‍ഗ്ഗം: Reptilia
നിര: Squamata
Suborder: Serpentes
കുടുംബം: Elapidae
ജനുസ്സ്‌: Naja
Laurenti, 1768

കരയില്‍ ജീവിക്കുന്നവയില്‍ എറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍ (Cobra). ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകള്‍ ആണ് ഉള്ളത്. ആയതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി കടിക്കുമ്പോള്‍ ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടന്ന് പ്രകോപിതരാകാറുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 2000മീറ്റര്‍ ഉയരത്തില്‍ വരെ ഇവയെ കാണുന്നു.[അവലംബം ആവശ്യമാണ്] മഞ്ഞയോ തവിട്ടുകലര്‍ന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ള കണ്ണടയാണ് മൂര്‍ഖനുള്ള ഒരു പ്രത്യേകത.

ഏകദേശം അഞ്ചു മീറ്റര്‍ നീളം ഉണ്ട് മൂര്‍ഖന്‍. ഉഗ്രവിഷമുള്ള ഈ പാമ്പിന്‍റെ ആഹാരം മറ്റ് പാമ്പുകളാണ്. കേരളത്തില്‍ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍

ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍. മൂര്‍‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്കു പോലും മാരകമായ വിഷമുണ്ട്. കൊത്താനും മിടുക്കനാണ്‌.

ഉരുണ്ട വാലും വൃത്താകൃതിയിലുള്ള കൃഷ്ണമണിയുമുള്ള പാമ്പാണ്‌ മൂര്‍‌ഖന്‍.കഴുത്തില്‍ പത്തിയുണ്ട്.പത്തിയില്‍ കണ്ണട പോലുള്ള അടയാളം കണ്ടു വരുന്നു.പക്ഷെ ഈ അടയാളം ഇല്ലാത്തവയുമുണ്ട്.പുറത്തെ ചെതുമ്പലുകള്‍ ഒരേ ക്രമത്തില്‍ ചെരിഞ്ഞു നീണ്ടു കാണപ്പെടുന്നു.അടിവയര്‍ ഭാഗത്തെ ചെതുമ്പലുകള്‍ വീതിയുള്ളതാണ്‌.വാല്‍ ചെതുമ്പലുകള്‍ രണ്ടു വരിയായി കാണപ്പെടുന്നു.തലയുടെ മേലുള്ള മൂന്നാമത്തെ ചെതുമ്പല്‍ വലുതും കണ്ണിന്റേയും മൂക്കിന്റേയും അടുത്തെത്തുന്നതുമാണ്‌.

ഉച്ചത്തില്‍ ചീറ്റുന്ന പാമ്പാണ്‌ മൂര്‍‌ഖന്‍.ആളുകള്‍ ഈ പാമ്പിനെ വല്ലാതെ ഭയപ്പെടുന്നതിന്റെ ഒരു കാര്യവും ഇതാണ്‌.ഭയപ്പെടുമ്പോഴാണ്‌ മൂര്‍‌ഖന്‍ ചീറ്റുന്നത്.

തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ഏകദേശം ഉയര്‍ന്നു നിന്ന് പത്തി ഉയര്‍ത്തി കടിക്കാന്‍ സാധിക്കുന്നവയെ മാത്രം.,ഒരു മുക്കാല്‍ മീറ്ററിനുള്ളില്‍ ഉള്ളവയെ മാത്രമേ മൂര്‍‌ഖന്‍ കടിക്കാറുള്ളൂ.ശത്രു കുറച്ചകലെയാണെങ്കില്‍ മൂര്‍‌ഖന്‍ രക്ഷപ്പെടാന്‍ ആണ്‌ ശ്രമിക്കുക. മൂര്‍‌ഖന്‍ പാമ്പ് മുട്ടയിടുന്ന ജീവിയാണ്‌.മുട്ടകളെ സുരക്ഷിത സ്ഥനങ്ങളില്‍ നിക്ഷേപിച്ച് അമ്മ അതിനു മുകളില്‍ ചുരുണ്ടു കിടക്കുന്നു.അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും. മൂര്‍‌ഖനെപ്പറ്റി മറ്റൊരു തെറ്റിദ്ധാരണയുള്ളത് അത് ചേരയുമായി ഇണ ചേരും എന്നതാണ്‌.ചില ചേരകളെ മൂര്‍‌ഖനായി തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ്‌ ഈ ധാരണ പകര്‍ന്നത്.അല്ലാതെ അതിന്‌ മറ്റടിസ്ഥാനമൊന്നുമില്ല.നിര്‍‌ഭാഗ്യവശാല്‍ ആളുകള്‍ ചേരയെ അടിച്ചു കൊല്ലാനുള്ള ഒരു കാരണം ഇതാണ്‌.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D%E0%B4%96%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം