മൂട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bedbug | |
|---|---|
| Cimex lectularius | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Hemiptera |
| ഉപനിര: | Heteroptera |
| കുടുംബം: | Cimicidae Kirkaldy, 1909 |
| Genera & Species | |
|
Genus Cimex
Genus Leptocimex
Genus Haematosiphon
Genus Oeciacus
Genus Afrocimex
|
|
സിമിസിഡേ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ പരാദജീവിയാണ് മൂട്ട. മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികിൽ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാൻ മൂട്ട നശീകരണ മരുന്നുകൾ ലഭ്യമാണ്.
[തിരുത്തുക] ശരീര ഘടന
ചുവപ്പ് കലർന്ന കാപ്പി നിറം ആണ് ഇവയ്ക്ക്. ദേഹത്ത് നിറയെ സൂഷ്മമായ രോമങ്ങൾ ഉണ്ട്. പൂർണ്ണ വളർച്ച എത്തിയ ഒരു മൂട്ടക്ക് 4 - 5 മി.മി നീളവും, 1.5 - 3 മി.മി വിതിയും കാണും.