മുൽക് രാജ് ആനന്ദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുൽക് രാജ് ആനന്ദ് | |
|---|---|
| ജനനം | 1905 ഡിസംബർ 12 പെഷവാർ, ഇന്ത്യ |
| മരണം | 2004 സെപ്റ്റംബർ 28 (പ്രായം 98) പൂനെ, ഇന്ത്യ |
| തൊഴിൽ | എഴുത്തുകാരൻ |
| എഴുതിയിരുന്ന കാലം | 20th century |
ഒരു ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനാണ് മുൽക് രാജ് ആനന്ദ്. പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ഉൾപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്തോ-ആഗ്ലിക്കൻ കഥയുടെ മുൻനിര എഴുത്തുകാരനായ അദ്ദേഹം ആർ.കെ. നാരായണനോടൊപ്പം അന്തർദേശീയ വായനാസമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്ന ആദ്യ ഇന്ത്യൻ ആംഗല സാഹിത്യ എഴുത്തുകാരിൽ ഒരാളാണ്.
ജീവിതരേഖ [തിരുത്തുക]
പെഷവാറിൽ ജനിച്ച മുൽക് രാജ് , അമൃതസറിലെ ഖൽസ കോളേജിൽ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് അണ്ടർഗ്രാജുവേറ്റും 1929 ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. ഈ കാലഘട്ടത്തിലാണ് ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. കുറച്ചുകാലം ജനീവയിൽ നാഷൻ സ്കൂൾ ഓഫ് ഇന്റലക്റ്റ്വൽ കോർപറേഷനിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
പുറം കണ്ണികൾ [തിരുത്തുക]
- Marg Publications
- Obituary from rediff.com
- Mulk Raj Anand, "The Search for National Identity in India", in: Hans Köchler (ed.), Cultural Self-comprehension of Nations. Tübingen (Germany): Erdmann, 1978, pp. 73-98.
- Mulk Raj Anand: novelist and fighter in International Socialism 105, 2005.
- Mulk Raj Anand: A Creator with Social Concern Frontline, Volume 21 - Issue 21, Oct. 09 - 22, 2004.
|
|||||