മുഹമ്മദ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammad Shah Rangeela
Flag of the Mughal Empire.svg 12th Mughal Emperor of India
Reign 27 September 1719 - 26 April 1748
(28 വർഷം, 212 ദിവസം)
Coronation 29 September 1719 at Tajpur
Predecessor Shah Jahan II
Successor Ahmad Shah Bahadur
Regent Syed Brothers (1719 - 1722)
Spouses Badshah Begam Malika-uz-Zamani
Mahal Begum Malika-i-Jahan
Udhambai Kudsiya Begum
Safiya Sultan Begum
Issue
Shahriyar Shah Bahadur
Ahmad Shah Bahadur
Taj Muhammad
Anwer Ali

Badshah Begum
Jahan Afruz Banu Begum
Hazrat Begum Sahiba-uz-Zamani

Full name
Roshan Akhtar Bahadur
House Timurid
Father Khujista Akhtar Jahan Shah
Mother Qudsiya Begam
Burial Mausoleum of Muhammad Shah, Nizamuddin Awliya, Delhi
Religion Islam

അബു അൽ ഫതാ നസീറുദ്ദീൻ റോഷൻ അഖ്തർ മുഹമ്മദ് ഷാ പന്ത്രണ്ടാമത്തെ മുഗൾ സമ്രാട്ട് ആയിരുന്നു. 1719 തൊട്ട് 1748 വരെ 29 വർഷങ്ങൾ രാജവാഴ്ച നടത്തി. സയ്യദ് സഹേദരന്മാരാണ് 17കാരനായ മുഹമ്മദ് ഷാ സിംഹാസനത്തിലിരുത്തിയത്. മുഹമ്മദ് ഷായുടെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിന് പല പ്രവിശ്യകളും നഷ്ടമായി. [1]

ഉള്ളടക്കം

[തിരുത്തുക] വംശ പരിചയം[2]

ഔറംഗസേബിൻറെ പൗത്രനും, ബഹാദൂർ ഷായുടെ നാലാമത്തെ പുത്രനുമായിരുന്ന ഖുജിസ്താ അഖ്തറുടെ മകനായിരുന്നു മുഹമ്മദ് ഷാ. ബഹാദൂർ ഷായുടെ മരണത്തിനു ശേഷം സിംഹാസനത്തിനു വേണ്ടി ഉണ്ടായ അവകാശത്തർക്കത്തിൽ ഖുജിസ്താ അഖ്തർ കൊല്ലപ്പെട്ടു. പന്ത്രണ്ടു വയസ്സുകാരനായിരുന്ന മുഹമ്മദ് ഷാ തടവിലും.

[തിരുത്തുക] അധികാരത്തിലേക്ക്

ഫറൂഖ് സിയാറിനെ കൊലപ്പെടുത്തിയ ശേഷം സയ്യദ് സഹേദരന്മാർ രോഗപീഡിതരും ദുർബലരുമായിരുന്ന റഫി ഉദ് ദരജത്തിനെയും സഹോദരൻ റഫിയുദ്ദൗളയേയും സിംഹാസനത്തിലിരുത്തി.ശ്വാസകോശരോഗികളായിരുന്ന ഇവർ രണ്ടുപേരും ഒന്നിനു പുറകെ ഒന്നായി ഏതാനും മാസങ്ങൾക്കകം നിര്യാതരായപ്പോൾ മുഹമ്മദ് ഷായുടെ ഊഴമായി. മുഹമ്മദ് ഷാ സമ്രാട്ടായി വാഴിക്കപ്പെട്ടെങ്കിലും അധികാരം മുഴുവനും സയ്യദ് സഹേദരന്മാരുടെ കൈകളിലായിരുന്നു. സയ്യദ് സഹേദരന്മാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച മുഹമ്മദ് ഷാ, നിസാം ഉൾ മുൾക്കിൻറേയും സാദത് ഖാൻറേയും ദർബാറിലെ മറ്റു ഇറാനി-തുറാനി നേതാക്കന്മാരുടേയും സഹായത്തോടെ അവരെ കൊലപ്പെടുത്തി. നിസാം ഉൾ മുൾക്ക് പ്രധാനമന്തി പദം എറ്റെടുത്തു. സാദത് ഖാന് അവധിലെ ഗവർണ്ണർ സ്ഥാനവും ബുർഹാൻ ഉൾ മുൾക്ക് എന്ന പട്ടവും ലഭിച്ചു.

മുഗൾ സാമ്രാജ്യത്തിൻറെ പഴയ പ്രൌഢി വീണ്ടെടുക്കുന്നതിനുളള ശേഷി മുഹമ്മദ് ഷാക്കില്ലായിരുന്നു. വിലാസലോലനായിരുന്ന[3] മുഹമ്മദ് ഷായുടെ രീതികളിൽ അവജ്ഞയും മടുപ്പും തോന്നിയ നിസാം ഉൾ മുൾക്ക് ഡക്കാനിലേക്ക് തിരിച്ചു പോയി. മുഹമ്മദ് ഷാ ഇതു തടയാൻ വിഫല ശ്രമം നടത്തി. 1725-ൽ രാജപ്രതിനിധി പദവി ലഭിച്ചതോടെ ഡക്കാനിൽ നിസാം ഉൾ മുൾക്കിൻറെ അധികാരം ഉറപ്പിക്കപ്പെട്ടു.

[തിരുത്തുക] സാമ്രാജ്യ ക്ഷയം

[തിരുത്തുക] മറാഠ വെല്ലുവിളി

മറാഠശക്തികളുമായുളള ഏറ്റുമുട്ടലുകൾ മൂർദ്ധന്യത്തിലെത്തിയപ്പോൾ മുഹമ്മദ് ഷാ നിസാം ഉൾ മുൾക്കിനോട് സഹായമഭ്യർഥിക്കുകയും നിസാം ഉൾ മുൾക്കിന് അസഫ് ജാ എന്ന പട്ടം നല്കി പ്രീതിപ്പെടുത്തുകയും ചെയ്തു. പക്ഷെ നിസാം ഉൾ മുൾക്കിൻറെ സൈന്യത്തെ ബാജിറാവുവിൻറെ സൈന്യം അമ്പേ പരാജയപ്പെടുത്തി. തുടർന്നുണ്ടായ ഉടമ്പടിയനുസരിച്ച് ( 1738 ജനുവരി) മാൾവാ പ്രവിശ്യയും , നർമ്മദക്കും യമുനക്കും ഇടയിലുളള പ്രദേശം മുഴുവനും 50 ലക്ഷം രൂപയും ബാജിറാവുവിനു ലഭിച്ചു. മുഗൾ സാമ്രാജ്യത്തിൻറെ അധഃപതനം ആരംഭിച്ചു.

[തിരുത്തുക] നാദിർ ഷായുടെ ആക്രമണം

വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ കാര്യത്തിൽ മുഹമ്മദ് ഷാ ഒട്ടും ജാഗരൂകനായിരുന്നില്ല. പേർഷ്യൻ ഭരണാധികാരി നാദിർ ഷായുടെ സൈന്യം 1739, മാർച്ച് 20ന് ദൽഹിയിലെത്തി. രണ്ടു മാസത്തോളം നീണ്ടുന്ന ഉപരോധത്തിൽ നഗരത്തിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. കൂട്ടകൊലകൾ നടന്നു. 1736, മേയ് 16നു തിരിച്ചു പോകുമ്പോൾ കോഹിനൂർ രത്നവും മയൂരസിംഹാസനവുമടക്കം വമ്പിച്ച സ്വത്ത് കൊളളമുതലായി കൊണ്ടു പോയി. കൂടാതെ സിന്ധുവിന് പടിഞ്ഞാറുളള സ്ഥലങ്ങളും നാദിർ ഷായുടേതായി.

[തിരുത്തുക] പ്രവിശ്യകൾ നഷ്ടപ്പെടുന്നു

1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ അഹ്മദ് ഷാ അബ്ദാലി റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി. മുഗൾ സാമ്രാജ്യത്തിൻറേതായി ഗംഗാതടത്തിൻറെ ഉത്തരാർദ്ധവും, സിന്ധു സത്ലജ് നദികളുടെ തെക്കേ തീരവും മാത്രം ബാക്കിയായി.[4]

[തിരുത്തുക] അന്ത്യം

മഹോദരം ബാധിച്ച് 1748 ഏപ്രിൽ 20ന് മുഹമ്മദ് ഷാ അന്തരിച്ചു. ശവകുടീരം ദൽഹിയിലെ നിസ്സാമുദ്ദീൻ ഔലിയ സമാധി വളപ്പിനകത്താണ്.

[തിരുത്തുക] അവലംബം

  1. Keene, H. G. (2004). The Fall of the Moghul Empire of Hindustan, Ch. III, 1719-48. Kessinger Publishing. ISBN 1419161849. 
  2. http://www.royalark.net/India4/delhi11.htm
  3. http://pakistanspace.tripod.com/khurram/msrangeela.htm Muhammad Sha Rangeela
  4. Sastri; Srinivasachari. Advanced History of India. 
"http://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഷാ&oldid=1154275" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ