മുസ്സോളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെനിറ്റോ ആന്‍ഡ്രിയ അമില്‍കേരെ മുസ്സോളിനി
മുസ്സോളിനി

In office
ഒക്ടോബര്‍ 31 1922 – ജൂലൈ 25 1943
(1925 മുതല്‍, "സര്‍ക്കാരിന്റെ തലവന്‍")
മുന്‍‌ഗാമി ലുയീജി ഫാക്ടാ
പിന്‍‌ഗാമി പിയെത്രോ ബദോഗ്ലിയോ (താല്‍ക്കാലിക സൈനീക സര്ക്കാര്‍)

In office
സെപ്റ്റംബര്‍ 23, 1943 – ഏപ്രില്‍ 26, 1945

ജനനം ജൂലൈ 29 1882(1882-07-29)
പ്രിഡാപ്പിയോ, കിങ്ങ്ഡം ഓഫ് ഇറ്റലി
മരണം ഏപ്രില്‍ 28 1945 (പ്രായം 61)
ഗിയുലിനോ ഡി മെസ്സഗ്രാ, ഇറ്റലി
രാഷ്ട്രീയ പാര്‍ട്ടി നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി
ജീവിതപങ്കാളി റേച്ചല്‍ മുസ്സോളിനി
തൊഴില്‍ പത്രപ്രവര്‍ത്തകന്‍
മതം നിരീശ്വരവാദി,[1][2]
"Ex-atheist"[2][3]
Baptised Roman Catholic in 1927.

1922 മുതല്‍ 1943-ല്‍ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ അമില്‍ക്കരേ അന്ത്രിയാ മുസ്സോളിനി (1883 ജൂലൈ 29 - 1945 ഏപ്രില്‍ 28). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേര്‍ന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയില്‍ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. ജര്‍മ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നാസി ജര്‍മ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളില്‍ പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂണ്‍ മാസം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കു ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സഖ്യകക്ഷികള്‍ ഇറ്റലിയില്‍ കടക്കുകയും തെക്കന്‍ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രില്‍ മാസത്തില്‍ ഓസ്ട്രിയയിലേക്ക് രക്ഷപെടാന്‍ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് സോവിയറ്റ് ഗറില്ലകള്‍ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.

[തിരുത്തുക] ജീവചരിത്രം

1883 ജുലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയില്‍ ജനിച്ചു.മുസ്സോളിനിയുടെ പിതാവ്‌ ഒരു കൊല്ലപണിക്കരനായിരുന്നു.പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീര്‍ന്ന മുസ്സോളിനി അദ്ധ്യാപകനായി,സൈനികനായി പിന്നെ പത്രപ്രവര്‍ത്തകനും.

1919 മാര്‍ച്ചില്‍ ആരംഭിച്ച ഫാസിസ്റ്റ്‌ പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ച്‌ ശക്തിയാര്‍ജിച്ച മുസ്സോളിനിയെ മന്ത്രിസഭയുണ്ടാക്കാന്‍ രാജാവ്‌ ക്ഷണിച്ചു.1925-ല്‍ രാഷ്‌ട്രത്തലവനായി.

[തിരുത്തുക] അവലംബം

  1. John Pollard (1998). "Mussolini's Rival's: The Limits of the Personality Cult in Fascist Italy," New Perspective 4(2). http://www.users.globalnet.co.uk/~semp/facistitaly.htm
  2. 2.0 2.1 Manhattan, Avro (1949). "Chapter 9: Italy, the Vatican and Fascism". The Vatican in World Politics. 
  3. "But Mussolini talked in two tongues. By 1922 this former republican was reassuring the officer corps he was in favour of the monarchy. The ex-atheist was singing the praises of the Catholic church." The resistible rise of Benito Mussolini and Italy's fascists, Socialist Worker Online, 16 November 2002, issue 1826 (Accessed 6 June 2007)


"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം