മുത്തിൾ
| Centella asiatica | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Apiales |
| കുടുംബം: | Apiaceae |
| ജനുസ്സ്: | Centella |
| വർഗ്ഗം: | C. asiatica |
| ശാസ്ത്രീയ നാമം | |
| Centella asiatica (L.) Urban |
|
ബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ് മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്. മണ്ഡൂകപർണ്ണി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം സെന്റെല്ല ഏഷ്യാറ്റിക് (Centella Asiatica)എന്നാണ് [1].
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകത
ചതുപ്പുപ്രദേശങ്ങളിലോ നല്ല ജലാംശം ലഭിക്കുന്ന പ്രദേശങ്ങളിലോ വളരുന്നു. നിലത്ത് പറ്റി വളരുന്ന ഇതിന്റെ ഇലക്ക് തലച്ചോറിന്റെ ആകൃതിയാണുള്ളത്. തണ്ട്, ഇല, വേര് എന്നിവയാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്[1]
[തിരുത്തുക] രാസഘടകങ്ങൾ
ഏഷ്യാറ്റിക്കോ സൈഡുകൾ, ഫ്ലവനോയ്ഡുകൾ [2]
[തിരുത്തുക] ഔഷധഗുണം
ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്[1]
ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്.ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും.[3]
ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.[2]
[തിരുത്തുക] ചിത്രങ്ങൾ
- കുടകന്റെ ചിത്രങ്ങൾ