മുംബൈ മെട്രോ റെയിൽവേ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മുംബൈ മെട്രോ റെയിൽവേ | |
|---|---|
| പൊതുവിവരങ്ങൾ | |
| സ്ഥലം | മുംബൈ, ഇന്ത്യ |
| ഗതാഗത വിഭാഗം | അതിവേഗ റെയിൽ ഗതാഗതം |
| പാതകളുടെ എണ്ണം | 10 |
| പ്രവർത്തനവിവരങ്ങൾ | |
| തുടങ്ങിയത് | 2010, (പാത-1) നിർമ്മാണത്തിൽ |
| ഉടമ | മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ (എം.എം.ആർ.സി) |
| പ്രവർത്തിപ്പിക്കുന്നവർ | മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ |
| സാങ്കേതികവിവരങ്ങൾ | |
| നീളം | 146.5 കിലോമീറ്ററുകൾ (91 മൈ.) ആസൂത്രണത്തിൽ |
| പാളത്തിന്റെ വീതി | സ്റ്റാൻഡേർഡ് ഗേജ് |
മുംബൈ നഗരത്തിൽ ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന ഒരു അതിവേഗ റെയിൽ ഗതാഗത മാർഗ്ഗമാണ് മുംബൈ മെട്രോ റെയിൽവേ.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മുംബൈ നഗരത്തിൽ ഇപ്പോൾ അന്തർ നഗര റെയിൽ ഗതാഗതം നിലവിലുണ്ട്. പക്ഷേ, ഇത് സാധാരണ വേഗതയിലുള്ള റെയിൽ ഗതാഗതമാണ്.
2003-ൽ ആസൂത്രണപ്രകാരം മുംബൈ നഗരത്തിൽ 10 കി. മി നീളത്തിലുള്ള ഉയർത്തപ്പെട്ട പാളങ്ങളിലൂടെ ഗതാഗതം ആസൂത്രണം ചെയ്യപ്പെട്ടു. അന്ധേരി ഘട്കൊപർ എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. പക്ഷേ, ഇതിലും മെച്ചപ്പെട്ട ഒരു പ്ലാൻ 2004 ജനുവരിയിൽ, മാസ്റ്റർ ട്രാൻസിറ്റ് പ്ലാൻ മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപപ്പെടുത്തി. ഈ ആസൂത്രണ പ്രകാരം 146 കി. മി നീളമുള്ള മെട്രോ പദ്ധതി വിവരിച്ചിരിക്കുന്നു. ഇതിൽ 32 കി. മി. നീളം ഭുഗർഭ പാതയാണ്.
2004 ജൂണിൽ മഹാരാഷ്ട്ര സർക്കാർ 13 സ്റ്റേഷനുകൾ ഉള്ള ഉയർന്ന നിലയിലെ ഘട്കോപർ - വെർസോവ എന്നീ സ്ഥലങ്ങൾക്കിടയിൽ ഉള്ള പദ്ധതിക്ക് അനുമതി നൽകി. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് 2006 ജൂൺ 21-ന് നടന്നു. ഈ പദ്ധതി 2008-ൽ പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
[തിരുത്തുക] പദ്ധതി ആസൂത്രണങ്ങൾ
അനിൽ ധിരുഭായി അംബാനിയുടെ കമ്പനിയായ റിലയൻസ് എനർജി ലിമിറ്റഡും ഹോങ്കൊംഗിലെ ഒരു കമ്പനിയായ എം.ടി.ആർ. കോർപ്പറേഷനും കൂടി ഒരു കൂട്ടുകെട്ട് മെട്രോ റെയിൽവേ പദ്ധതിക്ക് വേണ്ടീ രൂപികരിച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും ചേർന്നുള്ള ഈ കൂട്ടുകെട്ട് കമ്പനി മുംബൈ മെട്രോയുടെ ആദ്യഘട്ടത്തിനുള്ള നിർമ്മാണ അവകാശങ്ങൾ 2356 കോടീ രൂപക്ക് നേടിയെടുത്തു. ഘട്ടം-1 നിർമിച്ച്- പ്രവർത്തിപ്പിച്ച്-കൈമാറ്റം ചെയ്യുക എന്ന വ്യവസ്ഥിതിയിൽ 35 വർഷത്തേക്ക് ഈ കമ്പനിക്ക് അവകാശം നൽകിയിട്ടുള്ളതാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതു മൂന്ന് വർഷം കൊണ്ട് തീരുമെന്ന് അനുമാനിക്കുന്നു.
[തിരുത്തുക] മാസ്റ്റർപ്ലാൻ
ഈ മാസ്റ്റർ ആസൂത്രണ പദ്ധതി പ്രകാരം അന്തർ നഗര റെയിൽ ഗതാഗതം എത്താത്ത പ്രദേശങ്ങളിൽ ആളുകൾക്ക് എവിടെ നിന്നും ഒന്നോ രണ്ടൊ കി. മി ദൂരത്തിൽ അതിവേഗ റെയിൽ ഗതാഗതം നിർമ്മിക്കുക എന്നതാണ് ഉദ്ദേശം. ആകെ നീളം 146.5 കി.മീ. ആണ്.
[തിരുത്തുക] ഒന്നാം ഘട്ടം (2006 – 2011)
- വെർസോവ - അന്ധേരി – ഘടോപർ - 11.07 km (നിർമാണം ആരംഭിച്ചു) (2010)
- ചാർകോപ്പ് - ബാന്ദ്ര - മാൻകുന്ദ് - ബാന്ദ്ര - കൊളാബ - ആകെ - 62.68 കി.മി
[തിരുത്തുക] രണ്ടാം ഘട്ടം (2011 – 2016)
- ചാർകോപ്പ് - ദാഹിസർ - 7.5 കി.മി
- ഘടോപർ – മുലുന്ദ് - 12.4 കി.മി
[തിരുത്തുക] മൂന്നാം ഘട്ടം ( 2016 – 2021)
- ബി.കെ.സി - കഞ്ചൂർ മാർഗ് - എയർപോർട്ട് വഴി - 19.5 കി.മി
- അന്ധേരി (കിഴക്ക്) - ദഹിസാർ(കിഴക്ക്) - 18 കി.മി
- ഹുതാത്മ ചൌക് – ഘടോപർ - 21.8 കി.മി
- സേവ്‌രി– പ്രഭാദേവി - 3.5 കി.മി
- സേവ്‌രി- നവി മുംബൈ 25 കി.മി
[തിരുത്തുക] ഇപ്പോൾ ആസൂത്രണത്തിൽ
- നേരുൾ - താനെ
- നേരുൾ - ഉറാൻ
- ഖട്‌ഹാർ - തലോജ
- ബേലാപ്പൂർ - എയറോളി
[തിരുത്തുക] തീവണ്ടികൾ
നാലു കോച്ചുകളുള്ള വായു ക്രമീകരണമുള്ള 1500 യാത്രക്കാർക്ക് ഒരേ സമയം കയറുവാൻ കഴിവുള്ള തീവണ്ടികളാണ് പാത്-1 ൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 4 മിനുട് ഇടവേളയിലാണ് തീവണ്ടികൾ ഓടുക.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Mumbai Metro Rail Project
- Mumbai Metro official site
- Mumbai Metro is finally cleared
- New metro rail project for Mumbai
- Mumbai Metro Discussion forum
- Mumbai Metro Map with proposed lines
- Mumbai Metro Google Mashup
|
|||||||||||||||||