മീർകാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Meerkat | |
|---|---|
| At Victoria, Australia | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Carnivora |
| കുടുംബം: | Herpestidae |
| ജനുസ്സ്: | Suricata Desmarest, 1804 |
| വർഗ്ഗം: | S. suricatta |
| ശാസ്ത്രീയ നാമം | |
| Suricata suricatta (Schreber, 1776) |
|
| Meerkat range | |
കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനിയാണ് മീർകാറ്റ്. മരുഭൂമികളിലും വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസഭുക്ക് ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്, പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Suricata suricatta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'മീർകാറ്റ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
അവലംബം [തിരുത്തുക]
- ↑ Macdonald, D. & Hoffmann, M. (2008). Suricata suricatta. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 22 March 2009. Database entry includes a brief justification of why this species is of least concern.