മീൻപരുന്ത്
| മീൻ പരുന്ത് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Accipitriformes |
| കുടുംബം: | Accipitridae |
| ജനുസ്സ്: | Ichthyophaga |
| വർഗ്ഗം: | I. ichthyaetus |
| ശാസ്ത്രീയ നാമം | |
| Ichthyophaga ichthyaetus (Horsfield, 1821) |
|
ഇന്ത്യയിലും, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, ഫിലിപ്പീൻസ്, തായ്‌ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ, കമ്പോഡിയ, മലേഷ്യ, സിംഗപ്പൂർ, തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങലിലും കണ്ടു വരുന്നതും വംശനാശഭീഷണി നിലനിൽക്കുന്നതുമായ ഒരു പക്ഷിയാണ് മീൻപരുന്ത് (ആംഗലേയം :Grey-headed Fish Eagle). ഇതിന്റെ ശാസ്ത്രീയനാമം Ichthyophaga ichthyaetus എന്നുമാണ്[1].
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകൾ
തലയും കഴുത്തും തൂവലുകൾ ചാരനിറത്തിൽ കാണപ്പെടുന്ന ഈ പക്ഷിയുടെ ശരീരത്തിന് മുകൾ ഭാഗത്തുള്ള തൂവലുകൾ തവിട്ടു നിറത്തിലും; ചിറകുകളിലെ വലിയ തൂവലുകൾക്ക് കറുപ്പ് നിറവും ആണുള്ളത്. നെഞ്ച് ഇളം തവിട്ട് നിറത്തിലും വയറ് വാല് കാലുകൾ എന്നിവ വെളുത്ത തൂവലുകളാൽ മൂടപ്പെട്ടിരിക്കുന്നു. കൂടാതെ വാലിന് അഗ്രത്തായി വീതിയിൽ കറുത്ത പട്ടയുടെ ആകൃതിയിലും തൂവലുകൾ ഉണ്ട്.
[തിരുത്തുക] ശരീരഘടന
- നീളം : 61 സെ.മീ. - 75 സെ.മീ.
- ചിറക് (ആൺ) : 42 സെ.മീ. - 45.5 സെ.മീ.
- ചിറക് (പെൺ) : 45.5 സെ.മീ. - 51.8 സെ.മീ
- ഭാരം (ആൺ) : 1.6 കി.ഗ്രാം.
- ഭാരം (പെൺ) : 2.3 കി.ഗ്രാം. - 3.7 കി.ഗ്രാം[2]
[തിരുത്തുക] ആവാസം
മീൻ മുഖ്യ ഭക്ഷണമായുള്ള ഈ പക്ഷികൾ ഇര തേടുന്നത് ശുദ്ധജലതടാകങ്ങളുടെ സമീപത്തും, വനത്തിനുള്ളിലൂടെ പതിയെ ഒഴുകുന്ന പുഴകളുടെ സമീപത്തുമുള്ള ഉയരമുള്ള മരങ്ങളിലുമാണ്. [3].
നദീതീരങ്ങളിലെ ഉയരമുള്ള ചില്ലകളിൽ ബലമുള്ള ചുള്ളിക്കമ്പുകൾ കൊണ്ട് തീർക്കുന്ന കൂടുകളിൽ; സെപ്തംബർ മുതൽ ഡിസംബർ വരെയാണ് ഈ വർഗ്ഗത്തിലെ പക്ഷികളുടെ മുട്ടയിടീൽ കാലം. ഒരു പ്രാവശ്യം രണ്ട് മുട്ടകൾവരെ ഇടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് തൂവലുകൾ ആകുന്നതിന് 6 മുതൽ 7 ആഴ്ചവരെ സമയമെടുക്കും.[4]
[തിരുത്തുക] അവലംബം
- ↑ ബേർഡ് ലൈഫ് എന്ന സൈറ്റിൽ നിന്നും.
- ↑ http://www.arkive.org/grey-headed-fish-eagle/ichthyophaga-ichthyaetus/
- ↑ http://www.globalraptors.org/grin/SpeciesResults.asp?specID=8289
- ↑ http://www.globalraptors.org/grin/SpeciesExtended.asp?specID=8289&catID=2006
[തിരുത്തുക] ഇതും കാണുക
- BirdLife International (2004). Ichthyophaga ichthyaetus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a brief justification of why this species is near threatened
- Grimmett, Richard; Inskipp, Carol, Inskipp, Tim & Byers, Clive (1999): Birds of India, Pakistan, Nepal, Bangladesh, Bhutan, Sri Lanka, and the Maldives. Princeton University Press, Princeton, N.J.. ISBN 0-691-04910-6