മീരാ ബന്ദോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാട്യാല ഖരാനയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതഞ്ജയാണ് മീരാ ബന്ദോപാധ്യായ(1930 - 28 ജൂൺ 2012).ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ ശിഷ്യയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1930 ൽ ജനിച്ചു. പിതാവ് ശൈലേന്ദ്രകുമാർ ചാറ്റർജിയുടെ താത്പര്യമാണ് മീരയെ സംഗീത ലോകത്ത് എത്തിച്ചത്. പണ്ഡിറ്റ് ചിന്മയ ലാഹിരിയായിരുന്നു ആദ്യ ഗുരു. പതിമൂന്നാം വയസ്സിൽ ആകാശവാണിയിൽ സംഗീതം അവതരിപ്പിച്ചു. 1950 കളുടെ മധ്യത്തിൽ മീരയുടെ ഗാന ഡിസ്കുകൾ ധാരാളം പുറത്തിറങ്ങി. 1950ലാണ് ഉസ്താദ് ബഡേ ഗുലാം അലിഖാന്റെ ശിഷ്യത്വം സ്വീകരിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

നിരവധി പുരസ്കാരങ്ങൾ ലഭിച്ച മീരയെ രാഷ്ട്രപതി ഭവനിൽ ആദരിച്ചിട്ടുണ്ട്. പണ്ഡിറ്റ് രവിശങ്കർ, ജ്ഞാൻ പ്രകാശ് ഘോഷ് എന്നിവർക്കൊപ്പം മീരയും ഇന്ത്യ സർക്കരിന്റെ സാംസ്കാരിക പ്രതിനിധിയായിരുന്നു. നിരവധി യൂറോപ്പ്യൻ രാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞൻ പ്രസൂൺ ബന്ദോപാധ്യായയായിരുന്നു ഭർത്താവ്.[1]

അവലംബം[തിരുത്തുക]

  1. http://www.ptinews.com/news/2744585_Classical-vocalist-passes-away[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

Prasun Banerjee [1]

"https://ml.wikipedia.org/w/index.php?title=മീരാ_ബന്ദോപാധ്യായ&oldid=3807232" എന്ന താളിൽനിന്ന് ശേഖരിച്ചത്