മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മത്സ്യം
Fossil range: Ordovician–Recent
A giant grouper at the Georgia Aquarium, seen swimming among schools of other fish
A giant grouper at the Georgia Aquarium, seen swimming among schools of other fish
The ornate red lionfish as seen from a head-on view
The ornate red lionfish as seen from a head-on view
Scientific classification
Kingdom: Animalia
Phylum: Chordata
(unranked) Craniata
Included groups
Jawless fish
Armoured fish
Cartilaginous fish
Ray-finned fish
Lobe-finned fishes
Excluded groups
Tetrapods

മത്സ്യം അഥവാ മീൻ ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്‌. മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങൾ സാധാരണയായി ജലത്തിൽ കലർന്ന ഓക്സിജനാണ്‌ ശ്വസിക്കുന്നത്‌, എന്നാൽ വായുവിൽ നിന്നും നേരിട്ട് ശ്വസിക്കുന്ന മത്സ്യങ്ങളും ഉണ്ട് . എന്നാൽ മറ്റ്‌ ജീവികളിൽ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കൾ കൊണ്ടാണ്‌ ഇവയുടെ ശ്വസനം.

ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാൽ മൽസ്യങ്ങൾക്ക്‌ വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] മത്സ്യശാസ്ത്രം

പ്രധാന ലേഖനം: മത്സ്യശാസ്ത്രം

മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാഇക്തിയോളജി.

[തിരുത്തുക] വിവിധ ഇനം ഭക്ഷ്യയോഗ്യമായ മൽസ്യങ്ങൾ

[തിരുത്തുക] കടൽ (ഉപ്പ് ജല) മൽസ്യങ്ങൾ

[തിരുത്തുക] ശുദ്ധജല മൽസ്യങ്ങൾ

കേരളത്തിലെ നദികൾ വിവിധ ഇനം ശുദ്ധജല മത്സ്യങ്ങളാൽ സമ്പന്നമാണ്. ഉൾനാടൻ ജലസ്രോതസ്സുകൾ ധാരാളമുള്ള ഇവിടെ വിദേശ ഇനങ്ങളുൾപ്പെടെ പലതരം മീനുകളെ വ്യാവസായികമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്നുമുണ്ട്.

[തിരുത്തുക] നദികളിലെ മത്സ്യങ്ങൾ

ആറ്റുമീനുകളിലെ രാജാവാണ് വാള. വെളുത്തനിറവും രണ്ട് മീശയും വലിയ വായുമുള്ള വാളക്ക് ചെതുമ്പൽ ഇല്ല. മൂന്ന് നാലടി നീളവും 10 മുതൽ 15 കിലോ ഗ്രാം തൂക്കവും ഉണ്ടാവാൻ കഴിവുള്ള മീനാണിവ. എന്നാൽ ഇക്കാലത്ത് ഇത്രയും വലിപ്പമെത്തുംവരെ വളരാനുള്ള സാഹചര്യങ്ങൾ ഇവക്ക് ലഭിക്കാറില്ല. വേനൽക്കാലത്തെ നദികളുടെ ശോഷണവും, അനിയന്ത്രിതമായ മത്സ്യബന്ധനവുമാണ് കാരണം.ശുദ്ധജലത്തിലെ വാസമാണിവക്ക് പ്രിയം നെടുനീളത്തിലുള്ള ഒരു പ്രധാന മുള്ള് മാത്രമെ ഇവക്കുള്ളു.

പേരുസൂചിപ്പിക്കുന്നപോലെ തന്നെ ചേറിൽ വസിക്കുന്നതിനിഷ്ടമുള്ള മീനാണിത്.വലിയ കുളങ്ങളിലും, പാറനിറഞ്ഞ നദികളിലുമാണിവ കൂടുതൽ കാണപ്പെടുക. ഓറഞ്ച് നിറംകലർന്ന കറുപ്പാണിവയുടെ നിറം. വലിയ ചെതുമ്പലും തലയുമുള്ള ഇവ കുഞ്ഞുങ്ങളെ വായ്ക്കുള്ളിൽ സംരക്ഷിക്കും. വെള്ളത്തിന് മുകളിൽ വന്ന് ശ്വാസം എടുക്കുന്ന അവസരത്തിൽ ഇവയെ തോക്കുപയോഗിച്ച് വെടിവക്കാറുണ്ട്.

രൂപത്തിൽ ചേറ്മീന് കുറെയൊക്കെ സമാനമായ കറുത്ത നിറമുള്ള ഇവയുടെ വയർ വെളുത്ത പുള്ളികൾ നിറഞ്ഞതാണ്. വലിപ്പത്തിൽ ചെറിയ വരാലുകൾക്ക് മഞ്ഞകലർന്ന നിറമായിരിക്കും. വരാൽ കുഞ്ഞുങ്ങൾക്ക് (ഏതാനും ആഴ്ചകൾ മാത്രം പ്രായമുള്ളവ)ചുവപ്പ് നിറമാണ്.

മുണ്ടത്തി, കുറുക, പരൽ എന്നെല്ലാം പല പേരിൽ അറിയപ്പെടുന്ന കുറുവ (Olive Barb - Puntius Sarana ) ഇന്ത്യ, പാക്കിസ്താൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു ശുദ്ധജലമത്സ്യമാണു്. കറുപ്പ് കലർന്ന വെള്ളി നിറവും ചെതുമ്പലുമുള്ള ഈ മത്സ്യത്തിനു് പൂർണ്ണവളർച്ചയെത്തിയാൽ അരയടിവരെ നീളവും അര കിലോഗ്രാമിനോടടുത്തു് ഭാരവും സാധാരണമാണു്.

ചെറിയ ചെതുമ്പലും വെള്ളി നിറവുമുള്ള ഒരടിവരെ നീളം വക്കുന്ന ശുദ്ധജലമത്സ്യം.ധാരാളം ചെറിയ മുള്ളുകളുണ്ടിവക്ക്

കഴുത്തും ചുണ്ടും പ്രത്യേക രീതിയിൽ നീണ്ടിരിക്കുന്നതുകൊണ്ടാവണം ഈ പേർ ലഭിച്ചത്. ചെതുമ്പലുള്ള ഈ മീനുകളുടെ ലഭ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്

കരിമീനുകൾ ആറുകളിൽ കാണപ്പെടുന്നുണ്ടെങ്കിലും കായലുകളാണിവയുടെ തട്ടകം

നീണ്ട മൂക്കുള്ള വെള്ളത്തിനുപരി ഭാഗം ചേർന്ന് നിലകൊള്ളുന്ന മീൻ. ചെതുമ്പലുണ്ട്.

രണ്ടു കൊമ്പും മീശയുമുള്ള ചെറിയ മത്സ്യം, രൂപത്തിൽ വാളയുടെ ചെറിയപതിപ്പായി തോന്നും. ചെതുമ്പലുകളില്ല. കുളിക്കടവുകളിൽ സാധാരണ കാണപ്പെടുന്നു.

കറുത്തനിറം,കഴുത്തിനിരുവശവും കൊമ്പുകൾ, ചെതുമ്പലില്ല, അഴുക്ക് സാഹചര്യങ്ങളിൽ വസിക്കാനിഷ്ടം, കുളങ്ങളിലും മറ്റും കാണപ്പെടുന്നു.

കറുത്ത നിറമുള്ള മത്സ്യം, ചെതുമ്പലില്ലെങ്കിലും മീശയുണ്ട്. ചോര ധാരാളമുള്ള ഇവ മണിക്കൂറുകൾ ജലത്തിന് പുറത്ത് ജീവിച്ചിരിക്കും. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നു.

അഴുക്ക് നിറഞ്ഞ സാഹചര്യത്തിൽ വസിക്കുന്ന ഇവ പൊത്തുകളിലും മറ്റും കയറി ഇരിക്കാറുണ്ട്. പാമ്പിന്റെ രൂപം, മുഖം കൂർത്ത് ചെതുമ്പലില്ലാത്ത ഇവയ്ക്ക് മഞ്ഞ നിറമാണ്. തെങ്ങോല പുളി കളഞ്ഞ് മെടച്ചിലിനു തയാറാക്കുന്നതിനുവേണ്ടി വെള്ളത്തിലിടുന്ന ഓലെക്കെട്ടുകളിലിൽ നിന്നുമിവയെ ലഭിക്കാറുണ്ട്.

തല മീൻ പോലെ , ഉടൽ പാമ്പു പോലെ. രണ്ടു മൂന്നടി നീളം വയ്ക്കാറുള്ള ഇവ പിടിക്കപ്പെട്ടാൽ പാമ്പ് ചീറ്റുന്നതിന് സമാനമായ ശബ്ദമുണ്ടാക്കാറുണ്ട്.

വാളയുടെ രൂപമെങ്കിലും മഞ്ഞനിറം, ചില നാടുകളിൽ ധർമ്മൻ എന്നും വിളിക്കപ്പെടുന്നു. മീശയുണ്ട് ചെതുമ്പലില്ല.

സ്വർണ്ണ നിറവും കഴുത്തിൽ ഇരുവശവും കറുത്ത ചുട്ടിയുമള്ള സുന്ദരൻ. ചെതുമ്പലില്ല, കൊമ്പുകൾ ഉണ്ട്. വിരളമായ ലഭ്യത

പച്ച നിറമുള്ള കല്ലേമുട്ടി കരയിലിട്ടാലും പെട്ടെന്ന് ചാവുകയില്ല. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നതിന് താല്പര്യം. തോടുകളിലും കുളങ്ങളിലും ചൂണ്ടയിടുന്ന കുട്ടികളുടെ പ്രിയ ഇനം. ശരീരം പരുപരുത്തത്.

വലിയചെതുമ്പലുള്ള വലിപ്പമുള്ള ഇനം. കുളത്തൂപ്പുഴ ക്ഷേത്രക്കടവിലെ മീനുകൾ കറ്റി ഇനമാണെന്നാണ് കേട്ടിട്ടുള്ളത്.

പാറയും കല്ലും നിറഞ്ഞ കാട്ടാറുകളിൽ കാണപ്പെടുന്ന ഒരിനം.

കരിമീനിന്റെ ചെറിയപതിപ്പ്. രണ്ടിഞ്ച് ചുറ്റളവ് വലിപ്പം. കൂട്ടമായി കാണപ്പെടുന്നു.

തോടുകളിലും മറ്റും കാണപ്പെടുന്ന ചെറിയ ഇനം. കറുത്തപുള്ളികളുള്ള വിരൂപൻ.

തലയുടെ മുകളിൽ മിന്നാമിനുങ്ങിന്റെ തിളക്കത്തിനു സമാനമായ തിളങ്ങുന്ന പൊട്ടുള്ള ചെറിയ മീൻ, കടവുകളിൽ സാധാരണ കാണപ്പെടുന്നു.

[തിരുത്തുക] കൃഷി ഇനങ്ങൾ

സാധാരണയായി ചേറുള്ള കുളങ്ങളിൽ കാണപ്പെടുന്നു. ചെതുമ്പലുണ്ട്. ചെമ്പു നിറം.

സാധാരണയായി ചേറുള്ള കുളങ്ങളിൽ കാണപ്പെടുന്നു.

[തിരുത്തുക] ശരീരഘടന

The anatomy of Lampanyctodes hectoris
(1) - operculum (gill cover), (2) - lateral line, (3) - dorsal fin, (4) - fat fin, (5) - caudal peduncle, (6) - caudal fin, (7) - anal fin, (8) - photophores, (9) - pelvic fins (paired), (10) - pectoral fins (paired)

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] മീൻ വിഭവങ്ങൾ

വിവിധ രീതിയിൽ മീൻ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു.

  • മീൻ കറി
  • മീൻ പൊരിച്ചത്‌/വറുത്തത്
  • മീൻ പീര
  • മീൻ അച്ചാർ
  • ഫിഷ് മോളി
  • സൂഷി
  • ഉണക്ക മീൻ

[തിരുത്തുക] ചിത്രങ്ങൾ

[തിരുത്തുക] അലങ്കാര മൽസ്യങ്ങൾ

കാഴ്ചക്ക് മനോഹരമായതും കൃത്രിമ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് വളരുന്നതുമായ മത്സ്യങ്ങളെ മനുഷ്യർ‍ അലങ്കാരത്തിനായി വളർത്തുന്നതിനാൽ ഇത്തരം മീനുകൾ അലങ്കാര മത്സ്യങ്ങൾ എന്നറിയപ്പെടുന്നു.

വീടുകളിൽ പ്രത്യേകം തയാറാക്കിയ ചില്ലുകൂട്ടിൽ വളർത്തുന്ന അലങ്കാര മത്സ്യങ്ങൾ മിക്കവയും ശുദ്ധജല മത്സ്യങ്ങളായിരിക്കും. എന്നാൽ മത്സ്യ പ്രദർശന ശാലകളിൽ (അക്വേറിയം) ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ഇനങ്ങളേയും വളർത്താറുണ്ട്. അലങ്കാരമത്സ്യകൃഷി,വിപണനം തുടങ്ങിയവ വാണിജ്യ പ്രാധാന്യമർഹിക്കുന്നു.

[തിരുത്തുക] ഇനങ്ങൾ

[തിരുത്തുക] മത്സ്യകൃഷി

[തിരുത്തുക] ഇതും കാണുക

Wiktionary-logo-en.png
മത്സ്യം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Commons:Category
വിക്കിമീഡിയ കോമൺസിലെ Actinopterygii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Commons:Category
വിക്കിമീഡിയ കോമൺസിലെ Freshwater aquarium fishes എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Commons:Category
വിക്കിമീഡിയ കോമൺസിലെ Marine aquarium fishes എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Commons:Category
വിക്കിമീഡിയ കോമൺസിലെ Fishes എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മത്സ്യം&oldid=1304832" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ