മീഥെയ്ന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മീഥെയ്ന്‍ | |
|---|---|
| മറ്റു പേരുകള്‍ | Marsh gas, firedamp |
| Identifiers | |
| CAS number | 74-82-8 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| മോളിക്യുലാര്‍ ഫോര്‍മുല | CH4 |
| മോളാര്‍ മാസ്സ് | 16.042 g/mol |
| Appearance | Colorless gas |
| സാന്ദ്രത | 0.717 kg/m3, വാതകം |
| ദ്രവണാങ്കം |
-182.5 °C, 91 K, -297 °F |
| ക്വഥനാങ്കം |
-161.6 °C, 112 K, -259 °F |
| Solubility in water | 3.5 mg/100 mL (17 °C) |
| Hazards | |
| Main hazards | Highly flammable (F+) |
| R-phrases | R12 |
| S-phrases | (S2), S9, S16, S33 |
| Flash point | -188 °C |
| Related compounds | |
| Related ആല്‍ക്കെയ്നുകള്‍ | ഈഥെയ്ന്‍, പ്രൊപെയ്ന്‍ |
| Related compounds | മെഥനോള്‍, ക്ലോറോമീഥെയ്ന്‍, ഫോര്‍മിക് അമ്ലം, ഫോര്‍മാല്‍ഡിഹൈഡ്, സിലെയ്ന്‍ |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
CH4 എന്ന തന്മാത്രാവാക്യമുള്ള രാസസംയുക്തമാണ് മീഥെയ്ന്‍. ഏറ്റവും ലളിതമായ ആല്‍ക്കെയ്നാണിത്. പ്രകൃതി വാതകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമിതാണ്. 109.5 ഡിഗ്രിയാണ് ഇതിന്റെ ബന്ധന കോണ്‍. ഓക്സിജന്റെ സാന്നിദ്ധ്യത്തിലുള്ള മീഥെയ്നിന്റെ ജ്വലനം മൂലം കാര്‍ബണ്‍ ഡയോക്സൈഡ്, ജലം എന്നിവ ഉണ്ടാകുന്നു. താരതമ്യേന ഉയര്‍ന്ന ലഭ്യതയും കുറഞ്ഞ ഊര്‍ജ്ജനഷ്ടവും മീഥെയ്നെ ഒരു മികച്ച ഇന്ധനമാക്കുന്നു. എന്നാല്‍, സാധാരണ താപനിലയിലും മര്‍ദ്ദത്തിലും വാതകരൂപത്തിലായതിനാല്‍ ഇതിനെ സ്രോതസില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോണ്ടുപോകുന്നത് പ്രയാസമേറിയ കാര്യമാണ്.
അന്തരീക്ഷത്തിലുള്ള മീഥെയ്ന്‍ ക്രമേണ കാര്‍ബണ്‍ ഡയോക്സൈഡും ജലവും നിര്‍മിച്ചുകൊണ്ട് ഓക്സീകരിക്കപ്പെടും. മീഥെയ്ന്റെ അന്തരീക്ഷത്തിലെ അര്‍ദ്ധായുസ് 7 വര്‍ഷമാണ്.
1750-ല്‍ 10 കോടിയില്‍ 700 ആയിരുന്ന മീഥെയ്ന്റെ ലഭ്യത 1998-ഓടെ 10 കോടിയില്‍ 1745 ആയി ഉയര്‍ന്നു. കൂടാതെ, കടലിന്റെ അടിത്തട്ടിലും ഭൗമോപരിതലത്തിലും ധാരാളം മീഥെയ്ന്‍ കാണപ്പെടുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളിലൊന്നാണ് മീഥെയ്ന്‍.