മീഡിയ ഗേറ്റ്‌വേ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വോയിസ് ഓവര്‍ ഐ.പി. സംവിധാനത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോള്‍ ആണ് മീഡിയ ഗേറ്റ്‌വേ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ അഥവാ എം.ജി.സി.പി. (MGCP).

സിസ്കോ, ത്രീ കോം, ടെല്‍കോഡിയ എന്നീ സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധര്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ പ്രോട്ടോക്കോള്‍ വോയിസ് ഓവര്‍ ഐ.പി-യില്‍ ഉപയോഗിക്കപ്പെടുന്ന ഏക മാസ്റ്റര്‍-സ്ലേവ് പ്രോട്ടോക്കോള്‍ ആണ്.

കോള്‍ ഏജന്റാണ് മാസ്റ്റര്‍ (Master). (ഉദാ: സിസ്കോ കോള്‍ മാനേജര്‍). സ്ലേവ് (Slave) എന്നുദ്ദേശിച്ച ഗേറ്റ്‌വേയ് കള്‍ക്ക് എല്ലാ നിര്‍ദ്ദേശങ്ങളും കൊടുക്കുന്നത് കോള്‍ ഏജന്റ് ആണ്. കോള്‍ ഏജന്റ് ഇല്ലാതെ ഗേറ്റ്‌വേയ് കള്‍ പ്രവര്‍ത്തിക്കില്ല. ഗേറ്റ്വേയ് അതില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അപ്പപ്പോള്‍ തന്നെ കോള്‍ ഏജന്റിനെ അറിയിച്ചുകൊണ്ടിരിക്കും.

കോള്‍ ഏജന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഗേറ്റ് വേയ് കള്‍ പ്രവര്‍ത്തിക്കുക.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം