മിസ് കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ് കുമാരി
ജനനം ത്രേസ്യാമ്മ തോമസ്
1932 ജൂൺ 1(1932-06-01)
ഭരണങ്ങാനം, കോട്ടയം, കേരളം
മരണം 1969 ജൂൺ 9(1969-06-09) (പ്രായം 37)
തൊഴിൽ അഭിനേത്രി
സജീവം 1949 - 1969
ജീവിത പങ്കാളി ഹോർമിസ് തളിയത്ത്
മക്കൾ ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത്

ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി.[1] 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് 1932 ജൂൺ 1-ന് ജനിച്ച മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1950-ൽ പ്രദർശിപ്പിക്കപ്പെട്ട നല്ല തങ്ക എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

1954-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ മിസ് കുമാരി വളരെ പ്രശസ്തയായ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ ഇവർ അന്തരിച്ചു.

അഭിനയിച്ച ചിത്രങ്ങൾ [തിരുത്തുക]

വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1961 മുടിയനായ പുത്രൻ ചെല്ലമ്മ
1957 പാടാത്ത പൈങ്കിളി ചിന്നമ്മ
1955 ഹരിശ്ചന്ദ്ര[2] ചന്ദ്രമതി
1954 നീലക്കുയിൽ നീലി
1951 നവലോകം ദേവകി
1950 നല്ല തങ്ക നല്ല തങ്ക
1941 ദേവത ലക്ഷ്മി
1940 സുമംഗലി സരസ്വതി

അവലംബം [തിരുത്തുക]

  1. NALLA THANKA 1950
  2. "HARISHCHANDRA 1955". Chennai, India: The Hindu. Jan 03, 2009. ശേഖരിച്ചത് 2009-02-04. 

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിസ്_കുമാരി&oldid=1697463" എന്ന താളിൽനിന്നു ശേഖരിച്ചത്