മിസ്റ്റർ ബീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്റ്റർ ബീൻ
Atkinson Rowan.jpg
Rowan Atkinson as Mr. Bean
ഫോർമാറ്റ് Physical comedy
സൃഷ്ടിച്ചത് റോവാൻ അറ്റ്കിൻസൺ
റിച്ചാർഡ് കർട്ടിസ്
അഭിനേതാക്കൾ റോവാൻ അറ്റ്കിൻസൺ
രാജ്യം  യുണൈറ്റഡ് കിങ്ഡം
എപ്പിസോഡുകളുടെ എണ്ണം 14 (List of episodes)
പ്രൊഡക്ഷൻ
സമയദൈർഘ്യം 30 minutes
ബ്രോഡ്കാസ്റ്റ്
ഒറിജിനൽ ചാനൽ ITV
Picture format 4:3, 16:9
Original run 1990 ജനുവരി 1 – 1995 ഒക്ടോബർ 31
ക്രോണോളജി
അനുബന്ധ പരിപാടികൾ Mr. Bean (animated TV series)
External links
Website

മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്. റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ "മിസ്റ്റർ ബീൻ" 1990 ജനുവരി 1-നും അവസാന എപ്പിസോഡായ "ഹെയർ ബൈ മിസ്റ്റർ ബീൻ ഓഫ് ലണ്ടൻ" 1996 ഓഗസ്റ്റ് 25-നും സംപ്രേക്ഷണം ചെയ്യപ്പെട്ടു.

സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.[1] നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

കഥാപാത്രങ്ങൾ [തിരുത്തുക]

ഇതിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണു ഉള്ളത്, റോവാൻ അറ്റ്കിൻസൺ അവതരിപ്പിക്കുന്ന 'മിസ്റ്റർ ബീൻ', അയാളുടെ പ്രിയപ്പെട്ട കരടി പാവയായ ടെഡ്ഡി, മിസ്റ്റർ ബീനിന്റെ കൂട്ടുകാരിയായ ഇർമ ഗോബ്ബ് എന്നിവരാണു അവർ. ഇർമ ഗോബ്ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതു ബ്രിട്ടീഷ് നടിയായ 'മെറ്റിൽഡാ സിഗ്ലറാണ്'.


കാർട്ടൂൺ പരമ്പരകൾ [തിരുത്തുക]

യഥാർഥ മിസ്റ്റർ ബീൻ പരമ്പരയെ അടിസ്ഥാനമാക്കി 'മിസ്റ്റർ ബീൻ അനിമേറ്റഡ് സീരീസ്' എന്ന പേരിൽ ഒരു കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം [തിരുത്തുക]

  1. "Atkinson has Bean there and he's done with that", interview by Lucy Cavendish in The Scotsman (Wed 30 Nov 2005), URL accessed August 3rd, 2006
"http://ml.wikipedia.org/w/index.php?title=മിസ്റ്റർ_ബീൻ&oldid=1716046" എന്ന താളിൽനിന്നു ശേഖരിച്ചത്