മിഗ് 31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിഗ് 31 | |
|---|---|
| തരം | ഇന്റർസെപ്റ്റർ |
| നിർമ്മാതാവ്/കമ്പനി | മിഖായോൻ ഗുരേവിച്ച് |
| രൂപകൽപ്പന | മിഖായോൻ ഗുരേവിച്ച് |
| ആദ്യ പറക്കൽ | 16 സെപ്റ്റംബർ 1975 |
| പുറത്തിറക്കിയ വർഷം | 1982 |
| Primary user | റഷ്യൻ വായുസേന |
| Unit cost | 57-60 ദശലക്ഷം ഡോളർ |
സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു അത്യാധുനിക ഇന്റർസെപ്റ്റർ യുദ്ധവിമാനമാണ് മിഗ് 31(റഷ്യൻ: МиГ-31). മിഗ് 31 നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ്ഹോണ്ട് (വേട്ടനായ)എന്നാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനു മുൻപ് നിർമ്മിച്ച ഏറ്റവും മികച്ച ഇന്റർസെപ്റ്റർ വിമാനമായി ഇതിനെ വിലയിരുത്തുന്നു. [1] മിഗ് 25ന്റെ പരിഷ്‌കൃത രൂപമാണ് മിഗ് 31. ഏതാണ്ട് 500 മിഗ് 31 വിമാനങ്ങൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. റഷ്യക്കു പുറമെ കസാക്കിസ്ഥാൻ,ചൈന തുടങ്ങിയ രാജ്യങ്ങളും ഈ വിമാനം ഉപയോഗിക്കുന്നു.[2]