മിഗ് 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മിഗ് 21
ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21
ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21
തരം സർവ്വസന്നദ്ധ പോർ വിമാനം
നിർമ്മാതാവ്/കമ്പനി മിഖായോൻ ഗുരേവിച്ച്
രൂപകൽപ്പന മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 1956-06-14
പുറത്തിറക്കിയ വർഷം 1959
Primary user സോവിയറ്റ് വായുസേന
(റഷ്യ വൊയെന്നൊ വോസ്ഡുഷ്ൺന്യെ സിലി)
ഇന്ത്യൻ വായുസേന
Unit cost ക്ലിപതമായി അറിയില്ല

മിഗ് 21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്, എന്നാൽ മിഗ് 21 നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര)എന്നാണ്. ഇന്ത്യയിൽ ഇതിനു ത്രിശൂൽ വിക്രം ബൈസൺഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ വച്ച് ഒരുപാടു പഴയ മിഗ് 21 കൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേർ കൂടെ വീണിട്ടുണ്ട്. [1]

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ് 21 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ് 21 കളോ അവയുടെ വകഭേധങളൊ ആണ്. 125 മിഗ് ബൈസൺ കൽ MiG-MAPO ഉം (ഹാൽ) HAL ഉം ചേർന്ന് പരിഷ്കറിക്കുകയുണ്ടായി. ആദ്യത്തെ 125 എണ്ണത്റ്റിനു ശേഷം മറ്റൊരു 50 എണ്ണം കൂടെ പരിഷകരിക്കും എന്നു പറയുന്നു. ഇതിൽ പുതിയ റഡാറുകളും മിസൈലുകളും ഉൾപ്പെടും. മധ്യ ദൂര മിസൈലായ R-73RDM2 ഉം ദീര്ഘ ദൂര മിസൈലായ R-77RVV-AE ഉം വഹിക്കാനുള്ള ശേഷി ഇതിനു വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മിഗ് 21 കൾ റഷ്യയിലാണ് പരിഷകരിച്ചത്. ബാക്കിയുള്ളവ എല്ലാം ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽ ലിമിറ്റഡിലാണ് പരിഷകരണം പൂർത്തിയാക്കിയത്. ഇതൊക്കെയായാലും കാലപ്പഴക്കം മൂലം പല വിമാനങ്ളും ശരിയാക്കാനാവാത്ത വിധം കേടായിട്ടുണ്ട്. [2]

താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങൾ[തിരുത്തുക]

എഫ് 16, മിറാഷ് 2000

അവലംബം[തിരുത്തുക]

  1. http://www.f-16.net/news_article1011.html
  2. http://www.bharat-rakshak.com/IAF/Aircraft/Specs/MiG-21.html

ദൃശ്യങ്ങൾ[തിരുത്തുക]

തയ്യാറെടുപ്പിന്റെ വീഡിയോ

കുറിപ്പുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിഗ്_21&oldid=2104977" എന്ന താളിൽനിന്നു ശേഖരിച്ചത്