മിഗ്വെൽ ഡി സെർവാന്റെസ്
ഡോൺ മിഗ്വെൽ ഡി സെർവാന്റസ് ഇ സാവെദ്ര [b] (IPA: [miˈɣel ðe θerˈβantes saaˈβeðra] ആധുനിക സ്പാനിഷ് ഭാഷയിൽ; സെപ്റ്റംബർ, 1547 – ഏപ്രിൽ, 1616) ഒരു സ്പാനിഷ് നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്നു. സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകാരന്മാരിലൊരാളായിരുന്നു സെർവാന്റെസ്. സ്പെയിനിന്റെ ദ് സിഗ്ലോ ദെ ഓറോ എന്നറിയപ്പെടുന്ന 15-ആം നൂറ്റാണ്ടിലെ സാംസ്കാരിക വിപ്ലവത്തിന്റെ നായകനായിരുന്നു സെർവാന്റെസ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം ഡോൺ ക്വിക്സോട്ട് ഡെ ലാ മാഞ്ചാ. എന്ന കൃതിയാണ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതായി കരുതപ്പെടുന്നു. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നും ഈ പുസ്തകത്തിന്റെ പ്രതികൾ പതിവായി അച്ചടിക്കുന്നു. 18-ആം നൂറ്റാണ്ടുവരെ ഈ പുസ്തകത്തെക്കുറിച്ചുള്ള നിരൂപക സംവാദങ്ങൾ നടന്നിരുന്നു. എൽ പ്രിൻസിപ്പെ ദെ ലോസ് ഇൻജെനിയോസ് (ദ് പ്രിൻസ് ഓഫ് വിറ്റ്സ്) എന്ന് അദ്ദേഹം അറിയപ്പെട്ടു.
[[Category:]]