മാർലിൻ ഡീട്രിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർലിൻ ഡീട്രിച്ച്

ഡീട്രിച്ച് ആൽഫ്രെഡ് ഹിച്ച്‌കോക്കിന്റെ സ്റ്റേജ് ഫ്രൈറ്റ് എന്ന ചലച്ചിത്രത്തിൽ
ജനനം മേരി മഗ്ദലീൻ ഡീട്രിച്ച്
ഡിസംബർ 27, 1901
ബെർലിൻ-ഷോനെബെർഗ്ഗ്, ജെർമ്മൻ സാമ്രാജ്യം
മരണം 1992 മേയ് 6 (പ്രായം 90)
പാരീസ്, ഫ്രാൻസ്
സജീവം 1919 - 1984
ജീവിത പങ്കാളി റഡോൾഫ് സീബർ (1924-1976)


മാർലിൻ ഡീട്രിച്ച് IPA: [maɐˈleːnə ˈdiːtrɪç]; (ഡിസംബർ 27, 1901മെയ് 6, 1992) ജെർമ്മനിയിൽ ജനിച്ച ഒരു നടിയും ഗായികയും രസികയും ആയിരുന്നു.

ഒരു കാബറെ ഗായികയായി തുടങ്ങി, പിന്നീട് പിന്നണി ഗായികയും 1920-കളിൽ ബർ‌ലിൻ, 1930-കളിൽ ഹോളിവുഡ് എന്നിവിടങ്ങളിൽ പ്രശസ്തയായ ചലച്ചിത്ര നടിയും ആയ മെർലിൻ 1940-കളിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധമുന്നണിയിലെ പോരാളികളെ രസിപ്പിച്ചു. പിന്നീട് 1950കൾ മുതൽ 1970-കൾ വരെ ഒരു അന്താരാഷ്ട്ര രംഗ-പ്രദർശന കലാകാരിയും ആയിരുന്നു മാർലിൻ. ഈ നീണ്ട കാലയളവിൽ പതിവായി സ്വയം പുതിയവേഷങ്ങളിൽ ഉടച്ചുവാർത്ത മാർലിൻ ഇരുപതാം നൂറ്റാണ്ടിന്റെ വിനോദസല്ലാപ ചിഹ്നങ്ങളിൽ പ്രശസ്തയാണ്. എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാർലിൻ ഡീട്രിച്ചിന് 9-ആം സ്ഥാനം ആണ് നൽകിയിരിക്കുന്നത്.

[തിരുത്തുക] ആദ്യകാലം

1923-ൽ ആയിരുന്നു മാർലിൻ ഡീട്രിച്ച് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. 1929 വരെ ധാരാളം ചലച്ചിത്രങ്ങളിൽ മാർലിൻ അഭിനയിച്ചെങ്കിലും ഒന്നും പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെട്ടില്ല. 1929-ൽ അഭിനയിച്ച മാർലിൻ ഡീട്രിച്ചിന്റെ ചിത്രമായ ദ് ബ്ലൂ ഏഞ്ജൽ (1930). (നീല മാലാഖ) എന്ന ചിത്രം അവരുടെ ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായി. ലോല-ലോല എന്ന കാബറെ നർത്തകിയെ ആണ് മാർലിൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതുവരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്റെ വീഴ്ചയ്ക്ക് ഈ കഥാപാത്രം കാരണമാവുന്നു. യു.എഫ്.എ നിർമ്മിച്ച ഈ ചിതം സംവിധാനം ചെയ്തത് ജോസഫ് വോൺ സ്ട്രേൺബർഗ്ഗ് ആണ്. ഡീട്രിച്ചിനെ കണ്ടെത്തി എന്ന് പിന്നീട് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഡീട്രിച്ചിന്റെ ഏറ്റവും പ്രശസ്തമായ ഗാനമായ "ഫാളിങ്ങ് ഇൻ ലവ് എഗെയിൻ" എന്ന ഗാനം ഈ ചലച്ചിത്രത്തിലാണ്.

[തിരുത്തുക] സംഗീതം

പുകമൂടിയതും ലോകത്തെക്കൊണ്ട് ക്ഷീണിച്ചതുമായ ശബ്ദമായിരുന്നു ഡീട്രിച്ചിന്റേത്. ഈ ശബ്ദമാധുരി തന്റെ പല ചലച്ചിത്രങ്ങളിലും പിന്നീട് തന്റെ ലോക പ്രദർശന പര്യടനങ്ങളിലും ഡീട്രിച്ച് വളരെ ഭലപ്രദമായി വിനിയോഗിച്ചു. കെന്നെത്ത് ടൈനാൻ വിർജിലിന്റെ ശബ്ദത്തെ "മൂന്നാം തലം" (തേഡ് ഡൈമെൻഷൻ) എന്ന് വിശേഷിപ്പിച്ചു. ഏണസ്റ്റ് ഹെമിങ്‌വേയുടെ അഭിപ്രായത്തിൽ "ഡീട്രിച്ചിന് തന്റെ ശബ്ദമല്ലാതെ മറ്റൊന്നുമില്ലായിരുന്നെങ്കിൽ, അതുകൊണ്ട് അവർക്ക് നിങ്ങളുടെ ഹൃദയത്തെ പിളർക്കാൻ സാധിക്കും".[1]

[തിരുത്തുക] അവലംബം

  1. "Ernest Hemingway’s Letters to Actress Marlene Dietrich to be Made Available for the First Time by JFK Library". http://www.jfklibrary.org/JFK+Library+and+Museum/News+and+Press/Ernest+Hemingways+Letters+to+Actress+Marlene+Dietrich+to+be+Made+Available+for+the+First+Time+by+JFK.htm, ശേഖരിച്ചത്: 2007-05-18. 

"http://ml.wikipedia.org/w/index.php?title=മാർലിൻ_ഡീട്രിച്ച്&oldid=1312792" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ