മാൻഡമസ് റിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .എന്നാൽ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തിൽ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരൻ ബഹു: കോടതിയെ ബോധ്യപ്പെടുത്തണം. സർക്കാരുകൾക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാൻ കഴിയും. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമാണ് ഇന്ത്യയിൽ ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അവകാശമുള്ളത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • *നിയമപാഠം [1]
"https://ml.wikipedia.org/w/index.php?title=മാൻഡമസ്_റിട്ട്&oldid=3682887" എന്ന താളിൽനിന്ന് ശേഖരിച്ചത്