മാസ് നമ്പർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഐസോടോപ്പിന്റെ മാസ് നമ്പർ എന്നത് അതിൻറെ അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്. A എന്ന ചിഹ്നം കൊണ്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ന്യൂട്രോണുകളുടെയും പ്രോട്ടോണുകളുടെയും പിണ്ഡം ഏതാണ്ട് തുല്യമായതിനാലും ഇലക്ട്രോൺ പിണ്ഡം ഇവയെക്കാൾ ഏറെ കുറവായതിനാലും ആറ്റത്തിന്റെ ആകെ പിണ്ഡം മാസ് നമ്പറിന് ഏതാണ്ട് ആനുപാതികമായി വരുമെന്നതിനാലാണ് ഈ പേരു ലഭിച്ചത്.