മാസ്സ് സ്പെക്ട്രോമെട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പദാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വിവിധ അണുക്കളെ തിരിച്ചറിയാനുള്ള ഒരു ശാസ്ത്രീയരീതിയാണ് മാസ് സ്പെക്ട്രോമെട്രി. മുന്‍‌കാലങ്ങളില്‍ ഇതിനെ മാസ്സ് സ്പെക്ട്രോസ്കോപ്പി എന്നറിയപ്പെട്ടിരുന്നു. മാസ്സ്-സ്പെക് എന്നും എം.എസ്. എന്ന ചുരുക്കപ്പേരിലും ഈ രീതി അറിയപ്പെടുന്നുണ്ട്. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് മാസ് സ്പെക്ട്രോമീറ്റര്‍.


[തിരുത്തുക] മാസ് സ്പെക്ട്രോമീറ്ററിന്റെ പ്രവര്‍ത്തനം

ഒരു മാസ് സ്പെക്ട്രോമീറ്റര്‍

എല്ലാ മാസ് സ്പെക്ട്രോമീറ്ററിനും മൂന്ന് അടിസ്ഥാനഭാഗങ്ങളുണ്ടായിരിക്കും. അവ താഴെപ്പറയുന്നു.

  1. അയോണ്‍ സ്രോതസ്.
  2. മാസ്സ് അനലൈസര്‍
  3. ഡിറ്റക്റ്റര്‍

തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ ഇലക്ട്രോണുകളെ ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ അയോണുകളായി മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു കാന്തികക്ഷേത്രത്തിലൂടെ കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ പിണ്ഡത്തിനനുസൃതമായി വ്യത്യസ്ഥ അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, ചാര്‍ജും കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നത്.


ഈ ഉപകരണത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്‌.

  • പരിശോധിക്കേണ്ട വസ്തുവില്‍ നിന്നും അയോണുകള്‍ ഉണ്ടാക്കുക.
  • വ്യത്യസ്ഥ പിണ്ഡമുള്ള അയോണുകളെ വേര്‍തിരിക്കുക.
  • വിവിധ പിണ്ഡമുള്ള അയോണുകളേയും തിരിച്ചറിഞ്ഞ് അവയുടെ എണ്ണമെടുക്കുക.
  • ഈ വിവരത്തില്‍ നിന്നും മാസ് സ്പെക്ട്രം നിര്‍മ്മിക്കുക.

[തിരുത്തുക] ഉപയോഗങ്ങള്‍

അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിനും, സം‌യുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സം‌യുക്തത്തിന്റെ ഘടന മനസിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങള്‍ ഇതിനുണ്ട്.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം