മാസ്തി വെങ്കടേശ അയ്യങ്കാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസ്തി വെങ്കടേശ അയ്യങ്കാർ
ജനനം 1891 ജൂൺ 6(1891-06-06)
ഹൊങ്കനഹള്ളി, കോലാർ ജില്ല, കർണാടക
മരണം 1986 ജൂൺ 6(1986-06-06) (പ്രായം 95)
മൈസൂർ
തൂലികാനാമം ശ്രീനിവാസ, മാസ്തി
തൊഴിൽ ജില്ലാ കമ്മീഷണർ, പ്രൊഫസർ, എഴുത്തുകാരൻ
ദേശീയത ഇന്ത്യൻ Flag of India.svg
രചനാ സങ്കേതം Fiction
സാഹിത്യ പ്രസ്ഥാനം നവോദയ

മാസ്തി വെങ്കടേശ അയ്യങ്കാർ (കന്നഡ:ಮಾಸ್ತಿ ವೆಂಕಟೇಶ ಐಯಂಗಾರ್) (ജൂൺ 6, 1891 - ജൂൺ 6, 1986) ഒരു പ്രമുഖ കന്നഡ സാഹിത്യകാരൻ ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ കന്നഡ സാഹിത്യകാരന്മാരിൽ നാലാമനയിരുന്നു ഇദ്ദേഹം. 1983-ൽ ചിക്കവീര രാജേന്ദ്ര എന്ന നോവലിനാണ് ജ്ഞാനപീഠം ലഭിച്ചത്.

ശ്രീനിവാസ എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ചെറുകഥകളാണ് ഏറ്റവും പ്രശസ്തം. മൈസൂർ മഹാരാജാവായിരുന്ന കൃഷ്ണരാജ വാഡെയാർ ഇദ്ദേഹത്തിന് രാജസേവസക്ത എന്ന പദവി നൽകിയിരുന്നു. കെലവു സന്ന കഥഗളു, കാഗെഗളു, രങ്കാന മദെവെ എന്നിവ പ്രധാന കൃതികളിൽ ചിലതാണ്.